Categories
kerala

ശബരിമലയില്‍ നിന്നും തിരുവാഭരണം തിരിച്ച് കൊണ്ടുപോകുമ്പോള്‍ പാതയില്‍ സ്‌ഫോടക വസ്തുക്കള്‍…

ശബരിമല തിരുവാഭരണ പാതയിൽ മാരകമായ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. ആറ് ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെടുത്തത്. മകരവിളക്കിന് ശേഷം തിരുവാഭരണം തിരികെ കൊണ്ടുപോകേണ്ട വടശ്ശേരിക്കര പേങ്ങാട്ട് പാലത്തിന് അടിയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഈ മാസം ഇരുപത്തിയൊന്നിന് വെളുപ്പിന് നാലു മണിക്കാണ് തിരുവാഭരണം തിരികെ കൊണ്ടു പോകേണ്ടത്.

ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ ഉള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് സൂപ്രണ്ട് ഉൾപ്പെടെ സ്ഥലം സന്ദർശിച്ചു. മഹസർ തയ്യാറാക്കി സ്‌ഫോടക വസ്തുക്കൾ നീക്കം ചെയ്തു. സംഭവത്തിനു പിന്നിൽ അട്ടിമറി ലക്ഷ്യമുണ്ടോ എന്ന് കണ്ടെത്തണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

thepoliticaleditor
Spread the love
English Summary: explosives in sabarimala path

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick