Categories
life

ഇന്ത്യയിലെ ‘ചൂളംവിളി ഗ്രാമം’

വിസിലിങ് വില്ലേജ് എന്നറിയപ്പെടുന്ന ഒരു ലോകപ്രശ്‌സത ടൂറിസ്റ്റ് ഗ്രാമമുണ്ട് ഇന്ത്യയില്‍…എവിടെയെന്നറിയണ്ടേ. മേഘാലയ സംസ്ഥാനത്ത്. ആ ഗ്രാമത്തിന്റെ പേരാണ് കോങ്‌തോങ്. കഴിഞ്ഞ ദിവസമാണ് ഈ ഗ്രാമത്തെ ഐക്യരാഷ്ട്ര സഭയുടെ ലോക വിനോദസഞ്ചാര സംഘടന ബെസ്റ്റ് ടൂറിസം വില്ലേജ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങില്‍ നിന്നും 60 കിലോമീറ്റര്‍ മാത്രം ദൂരത്തായിട്ടാണ് കോങ്‌തോങ് ഗ്രാമം.
ഗ്രാമത്തിന് വിസിലിങ് വില്ലേജ് എന്ന പേര് വന്നതിനു പിന്നിലെ കാര്യമാണ് പ്രകൃതഭംഗിക്കൊപ്പം ഈ നാടിനെ ലോക പ്രശസ്തവും വ്യത്യസ്തവുമാക്കിയിരിക്കുന്നത്. ഇവിടെ ഓരോ വ്യക്തിയെയും തിരിച്ചറിയാന്‍ ഓരോ തരം ചൂളം വിളിയുണ്ട്. ഒരോ വ്യക്തിയുടെയും പേരിനൊപ്പം ഒരോ ഈണത്തിലുള്ള ചൂളം വിളിയും ഉണ്ടാകും. പേര് വിളിക്കുന്നതിനു പകരം ചൂളം വിളിച്ചാലും ആള്‍ കേള്‍ക്കും എന്നതാണ് പ്രത്യേകത.
ജിങ്‌റ്വായ് ലൗബെയ് എന്നാണ് ഈ ചൂളം വിളിക്ക് പേര്. അമ്മയുടെ സ്‌നേഹഗാനം എന്നാണ് ഈ വാക്കിന് അര്‍ഥം. ഈ അര്‍ഥം കിട്ടിയതിനു പിന്നിലും ഒരു കാര്യമുണ്ട്. അമ്മമാര്‍ തങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന ട്യൂണ്‍ ആണ് ചൂളംവിളിയുടെത്. അമ്മമാര്‍ തന്നെയാണ് ഈ ചൂളം വിളി സൃഷ്ടിക്കുന്നതും. ജനിച്ച് ഒരാഴ്ചയ്ക്കകം അമ്മ കുട്ടിക്കു വേണ്ടി ഒരു ട്യൂണ്‍ ഉണ്ടാക്കിയിരിക്കും. പേര് വിളിക്കുന്നതിനു പകരം ഈ ചൂളം വിളി കൊണ്ടും എല്ലാവരെയും തിരിച്ചറിയാനും സന്ദേശങ്ങള്‍ കൈമാറാനും കഴിയും. ഇപ്പോള്‍ 700 പേര്‍ മാത്രമാണ് ഈ കുന്നിന്‍പുറത്തെ ഗ്രാമത്തിലുള്ളത് എന്നതും പ്രത്യേകം ഓര്‍ക്കേണ്ട കാര്യമാണ്.

Spread the love
English Summary: WHISTLING VILLAGE OF INDIA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick