Categories
kerala

വഖഫ് ബോര്‍ഡ് നിയമനം : തൽക്കാലം നിലവിലെ രീതി തുടരും

സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്… അതുകൊണ്ടു തന്നെ പ്രത്യേക വാശിയൊന്നുമില്ല-മുഖ്യമന്ത്രി

Spread the love

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി.ക്കു വിടാനുള്ള ശുപാര്‍ശ വഖഫ് ബോര്‍ഡിന്റെതായിരുന്നുവെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക പിടിവാശിയൊന്നുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രിപറഞ്ഞു. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ല എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലീഗ് പിന്നോട്ടില്ല , സമരം തുടങ്ങും

വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്.സിക്ക് വിട്ട സംഭവത്തില്‍ മുസ്‌ലിം ലീഗ് ആവിഷ്‌കരിച്ച സമര പരിപാടിയില്‍ മാറ്റമില്ല. ആദ്യഘട്ടം ഒന്‍പതാം തീയതി കോഴിക്കോട് കടപ്പുറത്ത് മഹാറാലിയോട് കൂടി ആരംഭിക്കുമെന്ന് പി.എം.എ സലാം വ്യക്തമാക്കി.

Spread the love
English Summary: VAKHAF BOARD APPOINTMENT WILL CONTINUEAS PER PRESENT RULES SAYS CHIEF MINISTER

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick