Categories
latest news

വിക്കി-കത്രീന വിവാഹം…വന്‍ ദുരൂഹത, രഹസ്യനീക്കങ്ങള്‍…സ്വകാര്യതയ്‌ക്കായി കര്‍ക്കശ നിയമങ്ങള്‍

ബോളിവുഡിലെ ഏറ്റവും വലിയ ഗോസിപ്പ്‌ ഇപ്പോള്‍ വിക്കി കൗശല്‍-കത്രീന കൈഫ്‌ വിവാഹത്തിന്റെ വിശേഷങ്ങളും നവ മിഥുനങ്ങളുടെ നീക്കങ്ങളും ദിനചര്യയുമൊക്കെയാണ്‌. ഡിസംബര്‍ ഒന്‍പതിന്‌ രാജസ്ഥാനിലെ സവായ്‌ മധോപൂരിലെ അത്യാഡംബര ഹോട്ടലായ സിക്‌സ്‌ സെന്‍സസ്‌ ബര്‍വാര ഫോര്‍ട്ട്‌-ല്‍ ആണ്‌ ഏറെ ആഘോഷിക്കപ്പെടുന്ന താരവിവാഹം.
വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കായി വിക്കിയും കത്രീനയും ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ അതീവ രഹസ്യാത്മകത നിറഞ്ഞതാണത്രേ. അതിനെക്കുറിച്ചുള്ള ഗോസിപ്പുകളാണ്‌ ഇപ്പോള്‍ മുംബൈ സിനിമാലോകത്ത്‌ മുഴുവന്‍. വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെ അതീവ സ്വകാര്യമായി സൂക്ഷിക്കാനാണ്‌ താരങ്ങള്‍ ആഗ്രഹിക്കുന്നത്‌.

ഒരു രാത്രിക്കു മാത്രം 70000 രൂപ വാടകയുള്ള ടെന്റുകളാണ്‌ അതിഥികള്‍ക്കായി താരങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുള്ളതെന്ന്‌ പറയുന്നു. അതിഥികളുടെ പേരുകള്‍ പോലും രഹസ്യമാക്കി വെച്ചിരിക്കയാണ്‌. ഹോട്ടല്‍ ജീവനക്കാര്‍ക്കു പോലും ടെന്റ്‌ നമ്പര്‍ മാത്രമാണ്‌ അറിവുള്ളത്‌. സ്വകാര്യ ഇവന്റ്‌ മാനേജ്‌മെന്റ്‌ ടീമിന്‌ മാത്രമാണ്‌ എല്ലാ രഹസ്യങ്ങളും അറിയാവുന്നത്‌. ഡിസംബർ എട്ടു മുതൽ പത്തു വരെ ആണത്രേ ടെന്റുകൾ ബുക്ക് ചെയ്തിരിക്കുന്നത്.
വിവാഹച്ചടങ്ങില്‍ പാലിക്കേണ്ട കര്‍ശനമായ നിയമങ്ങളും അതിഥികളെ രഹസ്യമായി അറിയിച്ചിട്ടുണ്ട്‌.

thepoliticaleditor
സിക്‌സ്‌ സെന്‍സസ്‌ ബര്‍വാര ഫോര്‍ട്ട്‌

വിവാഹ ഹാജർ വെളിപ്പെടുത്തരുത്, ഫോട്ടോഗ്രാഫി ഇല്ല, സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കിടരുത്, സോഷ്യൽ മീഡിയയിൽ ലൊക്കേഷൻ പങ്കിടരുത്, വേദി വിടുന്നതുവരെ പുറം ലോകവുമായി ബന്ധപ്പെടരുത്, എല്ലാ ഫോട്ടോകളും വിവാഹ മാനേജ്‌മന്റ് ടീമിന്റെ അനുമതിക്ക് ശേഷം മാത്രമേ പ്രസിദ്ധീകരിക്കൂ. വിവാഹ വേദിയിൽ റീലുകളോ വീഡിയോകളോ ഉണ്ടാക്കാൻ പാടില്ല–ഇതൊക്കെയാണത്രെ പ്രധാന ചട്ടങ്ങൾ.

വിവാഹ അതിഥി പട്ടികയിൽ കരൺ ജോഹർ, അലി അബ്ബാസ് സഫർ, രോഹിത് ഷെട്ടി, സിദ്ധാർത്ഥ് മൽഹോത്ര, കിയാര അദ്വാനി, വരുൺ ധവാൻ, നടാഷ ദലാൽ തുടങ്ങിയ സെലിബ്രിറ്റികൾ ഉൾപ്പെടുന്നു . വിക്കി സഹോദരൻ സണ്ണി കൗശൽ തന്റെ കാമുകി ശർവാരി വാഗിനൊപ്പം വിവാഹത്തിൽ പങ്കെടുക്കും–ഇതെല്ലാം ചോർന്നു കിട്ടിയ രഹസ്യങ്ങൾ ആണ്.!!

Spread the love
English Summary: top secret arrangements for viki-kathrina marriage

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick