Categories
kerala

ഡിസംബർ ആറിന് സ്‌കൂള്‍ കുട്ടികളെ ‘ഞാന്‍ ബാബറി’ ബാഡ്ജ് ധരിക്കാന്‍ നിര്‍ബന്ധിച്ചു…

പത്തനംതിട്ടയില്‍ മൂന്ന് എസ്.ഡി.പി.ഐ. നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

Spread the love

സ്‌കൂള്‍ കുട്ടികളെ ‘ഞാന്‍ ബാബറി’ ബാഡ്ജ് ധരിക്കാന്‍ നിര്‍ബന്ധിച്ചതിന് പത്തനംതിട്ടയില്‍ മൂന്ന് എസ്.ഡി.പി.ഐ. നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 19-ാം വാര്‍ഷിക ദിനമായ തിങ്കളാഴ്ച പത്തനംതിട്ടയിലെ ഒരു സ്‌കൂളിലാണ് കുട്ടികളെ ബാഡ്ജ് ധരിക്കാന്‍ പ്രേരിപ്പിച്ച സംഭവം. എസ്.ഡി.പി.ഐ. പ്രാദേശിക നേതാവ് മനീര്‍ ഇബ്‌നു നസീറിനും മറ്റ് രണ്ട് പേര്‍ക്കും എതിരെയാണ് കേസ്.
സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോട് മറുപടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് എടുത്തത്.
അജ്ഞാതരായ ചിലർ വിദ്യാർത്ഥികളെ സ്‌കൂളിന് മുന്നിൽ തടഞ്ഞുനിർത്തി ‘ഞാൻ ബാബരി’ എന്ന് എഴുതിയ ബാഡ്ജ് ധരിക്കാൻ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് സ്‌കൂളിലെ അധ്യാപക സംഘടനയും പോലീസിൽ പരാതി നൽകി.

Spread the love
English Summary: THREE PERSONS BOOKED FOR TRYING STUDENTS TO WEAR I AM BABRI BADGE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick