Categories
latest news

സ്‌ത്രീകളെ നിര്‍ബന്ധിച്ച്‌ വിവാഹം ചെയ്യുന്നത്‌ നിരോധിച്ച്‌ താലിബാന്‍…ഉത്തരവ്‌ ഹൈബത്തുള്ള അഖുങ്‌സാദയുടെത്‌

്അഫ്‌ഗാനിസ്ഥാനില്‍ സ്‌ത്രീകളെ നിര്‍ബന്ധിച്ച്‌ വിവാഹം ചെയ്യുന്നത്‌ താലിബാന്‍ നിരോധിച്ചതായി റോയിട്ടേഴ്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. വെള്ളിയാഴ്‌ചയാണ്‌ ഉത്തരവ്‌ ഇറക്കിയതെന്നും താലിബാന്‍ പരമോന്നത മോധാവി ഹൈബത്തുള്ള അഖുന്ദസാദയുടെ പേരിലാണ്‌ ഉത്തരവെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു. ” സ്‌ത്രീയും പുരുഷനും തുല്യരായിരിക്കണം. വിവാഹം ചെയ്യാന്‍ സ്‌ത്രീകളെ ആര്‍ക്കും നിര്‍ബന്ധിക്കാനും ഭീഷണിപ്പെടുത്താനുമാകില്ല”-ഉത്തരവില്‍ ഇങ്ങനെ പറയുന്നു. വിധവകള്‍ക്ക്‌ അവരുടെ ഭര്‍ത്താവ്‌ മരിച്ച്‌ 17 മാസങ്ങള്‍ക്കും ശേഷം അവരുടെ ഇഷ്ടാനുസരണം, സ്വതന്ത്രരായി പുനര്‍വിവാഹം ചെയ്യാമെന്നും ഇഷ്ടപ്പെട്ട പങ്കാളിയെ തിരഞ്ഞെടുക്കാമെന്നും താലിബാന്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പരമ്പരാഗത കീഴ്‌ വഴക്കമനുസരിച്ച്‌ വിധവയായ സ്‌ത്രീ മരിച്ച ഭര്‍ത്താവിന്റെ സഹോദരനെയോ ബന്ധുക്കളെയോ വിവാഹം ചെയ്‌തുകൊള്ളണം എന്നാണ്‌ അഫ്‌ഗാനില്‍ ദശാബ്ദങ്ങളായി തുടരുന്ന രീതി.
ദശാബ്ദങ്ങളായി സ്‌ത്രീകള്‍ അഫ്‌ഗാനിസ്ഥാനില്‍ ഒരു കൈമാറ്റ വസ്‌തുവിനെ പോലെയാണ്‌ പരിഗണിച്ചു വരുന്നത്‌. ഗോത്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാനുള്ള ചോരപ്പണത്തിന്‌ സമാനമായി സ്‌ത്രീകളെയാണ്‌ കൈമാറ്റം ചെയ്യാറ്‌ പതിവ്‌.
പുതിയ ഉത്തരവ്‌ പ്രകാരമുള്ള പുതു സമീപനം സ്വീകരിക്കാന്‍ അഫ്‌ഗാനിലെ മത കോടതികള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി താലിബാന്‍ പറയുന്നുണ്ട്‌.

Spread the love
English Summary: Taliban release decree saying women must consent to marriage

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick