Categories
latest news

രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണം 1000 കടന്നു, ആദ്യ മരണം മഹാരാഷ്ട്രയിൽ

രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണം 1000 കടന്നു. ഇന്ത്യയിൽ 28 ദിവസങ്ങൾക്കുള്ളിൽ 24 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി രോഗികളുടെ എണ്ണം 1002 ആയിരിക്കുന്നു .

മഹാരാഷ്ട്രയിൽ ഒമിക്രോൺ കേസുകൾ 450 ആയി ഉയർന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട് ഇവിടെ 198 രോഗികളെ കണ്ടെത്തി. ആദ്യഒമിക്രോൺ മരണവും മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, കൊവിഡ് അല്ലാത്ത കാരണങ്ങളാലുള്ള മരണമായാണ് സംസ്ഥാന സർക്കാർ ഇതിനെ കണക്കാക്കുന്നത്.

thepoliticaleditor

നൈജീരിയയിൽ നിന്ന് മടങ്ങിയെത്തിയ 52 കാരനാണ് ഒമിക്രോൺ ബാധിച്ച് ഹൃദയാഘാതം മൂലം മരിച്ചത് . നൈജീരിയയിൽ നിന്ന് മടങ്ങിയെത്തിയ ഇയാൾ യശ്വന്ത് ചവാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 13 വർഷമായി പ്രമേഹരോഗിയായിരുന്നു.

Spread the love
English Summary: omicron cases crosses 1k in india, first death also reported in maharashtra

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick