Categories
latest news

കൊങ്കണി, അസമീസ് എഴുത്തുകാര്‍ക്ക് ജ്ഞാനപീഠം

കൊങ്കണി സാഹിത്യകാരൻ ദാമോദർ മോസോയ്ക്കും അസമീസ് സാഹിത്യകാരൻ നീൽമണി ഫൂക്കനും ജ്ഞാനപീഠ പുരസ്കാരം. ദാമോദർ മോസോയ്ക്ക് ഈ വർഷത്തെ പുരസ്കാരവും നീൽമണി ഫൂക്കനു കഴിഞ്ഞ വർഷത്തെ പുരസ്കാരവുമാണ് പ്രഖ്യാപിച്ചത്. ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനും കൊങ്കണി തിരക്കഥാകൃത്തുമാണ് ദാമോദർ മോസോ. കാർമേലിൻ എന്ന നോവലിന് 1983-ൽ സാഹിത്യ അക്കാദമി അവാർഡും 2011-ൽ സൂനാമി സൈമൺ എന്ന നോവലിന് വിമല വി.പൈ.വിശ്വ കൊങ്കണി സാഹിത്യ പുരസ്‌കാരവും ലഭിച്ചു. 1990-ൽ നീൽമണിയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 1981-ലെ അസമീസ് സാഹിത്യ അക്കാദമി അവാർഡും 2002-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും നേടി.

Spread the love
English Summary: GYAN PEEDH AWARD TO KONGANI AND ASSAMESE WRITERS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick