Categories
latest news

പാർലമെന്റിൽ അമിത് ഷായുടെ കുറ്റം ഏറ്റു പറച്ചിൽ…

നാഗാലാൻഡിൽ സൈന്യം വെടിയുതിർത്തത് തെറ്റായിപ്പോയെന്ന് കേന്ദ്ര സർക്കാർ തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരു സഭകളിലും സമ്മതിച്ചു. സൈന്യത്തിന്റെ വെടിവയ്പിൽ 14 സിവിലിയൻമാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് പ്രതിപക്ഷം പാർലമെന്റിൽ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. സിവിലിയന്മാരെ തിരിച്ചറിയുന്നതിൽ സൈന്യത്തിന് പിഴവ് പറ്റിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എസ്ഐടി രൂപീകരിക്കും, ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

“ഡിസംബർ നാലിന് നാഗാലാൻഡിലെ ഒട്ടിങ്ങിൽ തീവ്രവാദികൾക്കെതിരെ സൈന്യം ഓപ്പറേഷൻ നടത്തുകയായിരുന്നു. വാഹനം നിർത്താൻ സൈന്യം ആവശ്യപ്പെട്ടു. കമാൻഡോകൾ അത് തീവ്രവാദികളാണെന്ന് സംശയിച്ചു. കമാൻഡോകൾ നടത്തിയ വെടിവെപ്പിൽ 7 പേർ മരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ജനം കമാൻഡോകളെ വളയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ നേരിടാൻ നടത്തിയ വെടിവയ്പിൽ 7 പേർ കൂടി കൊല്ലപ്പെട്ടു.”
സംഭവത്തിൽ ഞങ്ങൾ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നു അമിത് ഷാ പറഞ്ഞു. . മരിച്ചവരുടെ കുടുംബങ്ങളോടു അനുശോചനം രേഖപ്പെടുത്തുന്നു. ഇത്തരം ഓപ്പറേഷനുകൾ നടത്തുമ്പോൾ ഭാവിയിൽ ഇത്തരം ദൗർഭാഗ്യകരമായ സംഭവം ഉണ്ടാകാതിരിക്കാൻ എല്ലാ ഏജൻസികളും ഉറപ്പാക്കണമെന്നു എല്ലാ സേനയ്ക്കും നിർദേശം കൊടുത്തിരിക്കയാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

thepoliticaleditor
Spread the love
English Summary: amit shah agrees the wrong action of security forces in nagaland

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick