Categories
kerala

നിയമസഭാ കയ്യാങ്കളിക്കേസ്‌ : പ്രതികളായ നേതാക്കളുടെ വിടുതല്‍ ഹര്‍ജി തള്ളി

2015-ല്‍ കേരളനിയമസഭയില്‍ കെ.എം.മാണിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കയ്യാങ്കളി നടത്തിയ കേസ്‌ അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ആറ്‌ പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്റ്റ്രേറ്റ്‌ കോടതി തള്ളി. എല്ലാ പ്രതികളും നവംബര്‍ 22-ന്‌ കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവിട്ടു. 22-ന്‌ കുറ്റപത്രം വായിച്ച്‌ കേള്‍പ്പിക്കും. വി.ശിവന്‍കുട്ടി, ഇ.പി.ജയരാജന്‍, സി.കെ. സദാശിവന്‍, കെ.ടി.ജലീല്‍, കുഞ്ഞമ്മദ്‌ മാസ്റ്റര്‍, കെ.അജിത്ത്‌ എന്നിവരാണ്‌ പ്രതികള്‍.

Spread the love
English Summary: verdict against leaders in assembly rukkus case

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick