Categories
latest news

ആര്യന്‍ ഖാന് ആശ്വാസമില്ല, ജാമ്യം നിഷേധിച്ചു

ക്രൂയീസ് മയക്കുമരുന്നു കേസില്‍ പിടിയിലായ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കും മുംബൈ കോടതി ജാമ്യം നിഷേധിച്ചു. വ്യാഴാഴ്ച ജാമ്യഹര്‍ജി നല്‍കിയെങ്കിലും പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. എന്നാല്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അഭിഭാഷകന്‍ ആര്യന്‍ ഖാന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ഒക്ടോബര്‍ മൂന്നിനായിരുന്നു ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊര്‍ഡേലിയ എന്ന ആഡംബര കപ്പലിലെ റേവ് പാര്‍ടിക്കിടെ പിടിയിലായത്.
ജാമ്യം ലഭിക്കാത്തതിനാല്‍ ആര്യന്‍ ഖാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ തന്നെ തുടരേണ്ടിവരും.

Spread the love
English Summary: no bail to aryan khan in drug party case

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick