Categories
latest news

ഷോപിയാനിൽ തിരിച്ചടിച്ചു , മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ ഷോപിയാനിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. സ്ഥലത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഷോപിയാനിലെ തുൽറാൻ മേഖലയിൽ തിങ്കളാഴ്ചയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇതിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരരും ലഷ്കർ ഇ തോയ്‌ബ സംഘടനയിൽ പെട്ടവർ ആണ് എന്നാണു റിപ്പോർട്ട്.. അതിലൊരാൾ ഗന്ദർബാലിൽ താമസിക്കുന്ന മുഖ്താർ ഷാ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് ശ്രീനഗറിൽ ബീഹാറിലെ തെരുവ് കച്ചവടക്കാരനായ വീരേന്ദ്ര പാസ്വാനെ കൊലപ്പെടുത്തിയ ഭീകരനാണ് മുക്താർ. ആക്രമണത്തിന് ശേഷം മുക്താർ ഷോപ്പിയാനിലേക്ക് പലായനം ചെയ്തിരുന്നു.

Spread the love
English Summary: military forces killed three terrorists in shopiyan kashmir

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick