Categories
latest news

അരുണാചൽ പ്രദേശിൽ വീണ്ടും ചൈനീസ് സൈനിക നീക്കങ്ങൾ…ഇന്ത്യൻ സൈനികർ തുരത്തി?

അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ കഴിഞ്ഞയാഴ്ച ഇന്ത്യൻ സൈനികർ ചൈനീസ് സൈനികരുമായി മുഖാമുഖം വന്ന് സംഘർഷത്തിലേക്ക് നിഗം തുടങ്ങിയെന്നു റിപ്പോർട്ട് . വാർത്താ ഏജൻസി എ.എൻ.ഐ. ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരു രാജ്യങ്ങളിലെയും സൈനികർ പട്രോളിംഗിനിടെ അതിർത്തി തർക്കത്തിൽ മുഖാമുഖം വന്നിരുന്നു. ഏതാനും മണിക്കൂറുകൾ ഇത് നീണ്ടുനിന്നു. എന്നാൽ അനിഷ്ട സംഭവം ഒന്നും ഉണ്ടായില്ല. തർക്കം പ്രോട്ടോക്കോൾ അനുസരിച്ച് ചർച്ചയിലൂടെ പരിഹരിച്ചു.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ടിബറ്റിൽ നിന്ന് 200 ചൈനീസ് സൈനികർ അരുണാചൽ പ്രദേശിലെ ഇന്ത്യൻ അതിർത്തിയിൽ പ്രവേശിക്കുകയും ഇന്ത്യൻ പട്ടാളക്കാർ അവരെ തുരത്തുകയും ചെയ്തതായി പറയുന്നു. ചില ചൈനീസ് സൈനികരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്. ലഡാക്കിൽ ചൈനീസ് നുഴഞ്ഞുകയറ്റങ്ങളും ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടലുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അരുണാചൽ പ്രദേശിലെ ഏറ്റുമുട്ടലുകളുടെ വാർത്തകൾ വളരെക്കാലത്തിന് ശേഷമാണ് വന്നത്. ചൈന അരുണാചലിലെ നീക്കങ്ങൾ വീണ്ടും ആരംഭിച്ചു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

thepoliticaleditor
Spread the love
English Summary: indian and chinese soldiers came face to face in thavang sector of arunachal pradesh

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick