Categories
latest news

കുട്ടികള്‍ക്കും ഇനി കൊവിഡ്‌ വാക്‌സിന്‍…തിരഞ്ഞെടുത്തത്‌ കൊവാക്‌സിന്‍

കോവിഡ് വാക്സിൻ ഇനി ഇന്ത്യയിൽ കുട്ടികൾക്കും നൽകാം. 2 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കൊവാക്‌സിൻ ആണ് കുട്ടികൾക്ക് നൽകാൻ തിരഞ്ഞെടുത്തിരിക്കുന്നത്. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അനുസരിച്ച്, കുട്ടികൾക്കും രണ്ട് ഡോസ് വാക്സിൻ നൽകും. അതിന്റെ വിശദമായ മാർഗ്ഗരേഖ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡിസിജിഐയുടെ വിഷയ വിദഗ്ദ്ധ സമിതി കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന പ്രക്രിയയെക്കുറിച്ചും രണ്ട് ഡോസുകൾ തമ്മിലുള്ള കാല വ്യത്യാസത്തെക്കുറിച്ചും വിശദമായ നിർദേശങ്ങൾ നൽകും.

നിലവിൽ, രാജ്യത്ത് മുതിർന്നവർക്ക് മൂന്ന് കമ്പനികളുടെ വാക്സിനുകൾ ആണ് നൽകി വരുന്നത്. കോവാക്സിൻ, കോവ്‌ഷീൽഡ്, സ്പുട്നിക്-വി. ഇതിൽ കോവാക്സിൻ നിർമ്മിച്ചിരിക്കുന്നത് ഭാരത് ബയോടെക് ആണ്. കോവ്‌ഷീൽഡ് നിർമ്മിക്കുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ട് കൊവോവാക്സ് എന്ന കുട്ടികളുടെ വാക്‌സിൻ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം, സൈഡസ് കാഡിലയുടെ വാക്സിൻ സൈക്കോവ്-ഡി യുടെ ക്ലിനിക്കൽ ട്രയൽ പൂർത്തിയായി അംഗീകാരത്തിനായി കാത്തിരിക്കുന്നുണ്ട് . ഇത് മുതിർന്നവർക്കും കുട്ടികൾക്കും ഉപയോഗിക്കാം.

thepoliticaleditor
Spread the love
English Summary: govt-decission-to-give-kovid-vaccine-to-kids

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick