Categories
latest news

ഇന്ധന വില കൂട്ടുന്നത്‌ കൊവിഡ്‌ വാക്‌സിന്‍ സൗജന്യമായി നല്‍കാനെന്ന്‌ കേന്ദ്രമന്ത്രി…പണം മറ്റെവിടെ നിന്നാണെന്നാണ്‌ കരുതുന്നത്‌ ?

രാജ്യത്ത്‌ പെട്രോള്‍,ഡിസല്‍ വില വാണം പോലെ കുതിക്കുന്നതിന്‌ പുതിയ ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം സഹമന്ത്രി രാമേശ്വര്‍ തേലി. കൊവിഡ്‌ വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതിന്റെ നഷ്ടം നികത്താനാണ്‌ ഇന്ധനത്തിന്‌ നികുതി ഈടാക്കുന്നതെന്നും ഈ നികുതി കാരണമാണ്‌ വിലക്കൂടുതല്‍ തോന്നുന്നതെന്നും തേലി അസമില്‍ ഒക്ടോബര്‍ 9-ന്‌ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്‌ ഇപ്പോള്‍ മാധ്യമങ്ങള്‍ ട്രോള്‍ ചെയ്യുകയാണ്‌. വാക്‌സിന്‍ വെറുതെ നല്‍കുന്നതിന്‌ പണം മറ്റെവിടെ നിന്നാണ്‌ കണ്ടെത്തുന്നതെന്നാണ്‌ നിങ്ങള്‍ കരുതുന്നതെന്ന്‌ മന്ത്രി പ്രസംഗത്തില്‍ ജനത്തിനോട്‌ ചോദിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.

നേരത്തെ രാജ്യത്ത്‌ വ്യാപകമായി വീടുകളില്‍ കക്കൂസ്‌ നിര്‍മ്മിക്കുന്നതിനു വേണ്ടിയാണ്‌ ഇന്ധനവില കൂട്ടുന്നതെന്ന്‌ ഒരു കേന്ദ്രമന്ത്രി പറഞ്ഞത്‌ മോദിസര്‍ക്കാരിനെതിരെ വലിയ പരിഹാസത്തിന്‌ കാരണമായിരുന്നു.

thepoliticaleditor
Spread the love
English Summary: fuel prize hike is for compensating free vaccination says union minister

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick