Categories
latest news

ബഹിരാകാശത്തെ ആദ്യത്തെ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി, 12 ദിവസം കൊണ്ട് 40 മിനിറ്റ് സീൻ ചിത്രീകരിച്ചു

ബഹിരാകാശത്ത് ആദ്യമായി ഒരു സിനിമ ചിത്രീകരിച്ച ശേഷം റഷ്യൻ ചലച്ചിത്ര സംഘം ഭൂമിയിലേക്ക് മടങ്ങി. ചലഞ്ച് എന്ന സിനിമയുടെ ഒരു രംഗം ചിത്രീകരിക്കാൻ അതിന്റെ പ്രവർത്തകർ 12 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ചു. ഒരു ലേഡീ ഡോക്ടര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്‌ അവിടെയുള്ള ഒരു ബഹിരാകാശ യാത്രികന്റെ ജീവന്‍ രക്ഷിക്കാന്‍ പോകുന്നതാണ്‌ ചലഞ്ച്‌ എന്ന സിനിമയുടെ പ്രമേയം. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ്‌-ന്റെ ഡയറക്ടര്‍ ഷിപെന്‍കോ ആണ്‌ ഈ വിവരങ്ങള്‍ പുറത്തു വിട്ടത്‌. താന്‍ തന്നെ തയ്യാറാക്കുന്ന ഒരു പരീക്ഷണ സിനിമയാണിതെന്ന്‌ ഷിപെന്‍കോ പറയുന്നു. സോയൂസ്‌ എം.എസ്‌. സ്‌പേസ്‌ക്രാഫ്‌റ്റിലാണ്‌ സിനിമാസംഘം ബഹിരാകാശത്തേക്ക്‌ യാത്ര തിരിച്ചത്‌.

എല്ലാവരും ഒക്ടോബർ അഞ്ചിനാണ് ഷൂട്ടിംഗിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. മുതിർന്ന ബഹിരാകാശയാത്രികൻ ഒലെൻ നൗവിറ്റ്സ്കി അവിടെ ഉണ്ടായിരുന്നു. സിനിമാ സംഘത്തോടൊപ്പം അദ്ദേഹവും തിരിച്ചെത്തി. ഒലെൻ നൗവിറ്റ്സ്കി 191 ദിവസം ഐഎസ്എസിൽ ഉണ്ടായിരുന്നു.

thepoliticaleditor
Spread the love
English Summary: first cinema shooting in space completed and the crew came back

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick