Categories
latest news

കാനഡയും യു.എസും തായ്‌വാനിലേക്ക്‌ യുദ്ധക്കപ്പല്‍ അയച്ചതില്‍ കടുത്ത പ്രതിഷേധവുമായി ചൈന

ചൈനയെയും തായ്‌വാനെയും വേര്‍തിരിക്കുന്ന തായ്‌വാന്‍ കടലിടുക്കിലേക്ക്‌ കഴിഞ്ഞ ആഴ്‌ചയില്‍ കാനഡയും അമേരിക്കയും യുദ്ധക്കപ്പലുകള്‍ അയച്ച നടപടിക്കെതിരെ പ്രതിഷേധം കടുപ്പിച്ച്‌ ചൈന. മേഖലയിലെ സമാധാനവും സ്ഥിരതയും ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന്‌ ചൈന ആരോപിച്ചു. തായ്‌ വാനില്‍ ജനാധിപത്യപരമായ ഭരണമാണ്‌ നടക്കുന്നതെന്ന്‌ ചൈന അവകാശപ്പെട്ടു. തലസ്ഥാനമായ തായ്‌പെയ്‌-ല്‍ വന്‍ പ്രതിഷേധം ഉണ്ടാക്കിക്കൊണ്ട്‌ ചൈന തായ്വാനില്‍ തുടര്‍ച്ചയായി ഇടപെടല്‍ നടത്തുന്നുണ്ടെന്നാണ്‌ അന്താരാഷ്ട്രസമൂഹം ആരോപിക്കുന്നത്‌.

ഒക്ടോബര്‍ ഒന്നു മുതല്‍ നാല്‌ വരെ ചൈന 150 വിമാനങ്ങള്‍ തായ്‌ വാന്റെ വ്യോമ മേഖലയിലേക്ക്‌ അയച്ചുവെന്നാണ്‌ പറയുന്നത്‌. ബെയ്‌ജിങുമായുള്ള സംഘര്‍ഷം പാരമ്യത്തിലെത്തിച്ച സംഭവമായിരുന്നു ഇത്‌.

thepoliticaleditor

മിസൈല്‍ വേധ സംവിധാനത്തോടെയുള്ള കപ്പല്‍ ചൈനയ്‌ക്കും തായ്‌ വാനും ഇടയിലെ കടലിടുക്കിലേക്ക്‌ വ്യാഴം, വെള്ളി ദിവസങ്ങളില്‍ അയച്ചതായും കനേഡിയന്‍ കപ്പലും ഒപ്പമുണ്ടായിരുന്നതായും യു.എസ്‌.മിലിട്ടറി വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

Spread the love
English Summary: CHINA CONDEMNS AGAINST US ACTION TO SEND WARSHIP TO TAIWAN STRAIT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick