Categories
kerala

കോളേജുകളിൽ “നേർക്കൂട്ടം ശ്രദ്ധ” ലഹരി വിരുദ്ധ കമ്മിറ്റികൾക്കു തുടക്കം

കണ്ണൂർ എക്സ്സൈസ് സർക്കിൾ ഓഫിസിന്റെ നേതൃത്വത്തിൽ “നേർക്കൂട്ടം ശ്രദ്ധ”ലഹരി വിരുദ്ധ കമ്മിറ്റികളുടെ കോളേജുതല ഉദ്ഘാടനം കണ്ണൂർ ഗവ. നേഴ്സിങ്ങ് കോളേജിൽ സംഘടിപ്പിച്ചു. പരിയാരം ഗ്രാമ പഞ്ചായത്ത് വാർഡ് അംഗം വി. എ. കോമളവല്ലി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പ്രൊഫ: എം. കെ. പ്രീത പരിപാടിയിൽ അദ്ധ്യക്ഷയായി.

കണ്ണൂർ എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഉനൈസ് അഹമ്മദ്‌ വിഷയാവതരണം നടത്തി. എക്‌സൈസ് പ്രിവൻറ്റീവ് ഓഫീസർ എം. രാജീവൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു. വാർഡ് മെമ്പർ ടി. വി. സുധാകരൻ, പി. ടി. എ. പ്രസിഡന്റ്‌ പി. ആർ. മനോജ്‌ എന്നിവർ ആശംസ അർപ്പിച്ചു. വൈസ് പ്രിൻസിപ്പാൾ പ്രൊഫ:ശ്രീജ ജി പിള്ള സ്വാഗതവും അസി :പ്രൊഫസർ പി. കെ. ആശാലത നന്ദിയും പറഞ്ഞു.

thepoliticaleditor
Spread the love
English Summary: ANTI NARCOTIC CAMPIGN IN COLLEGES INAUGURATED AT PARIYARAM GOVT NURSING COLLEGE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick