Categories
latest news

താലിബാന്‍ വേണമെന്ന്‌ പാകിസ്‌താന്‍ നിര്‍ബന്ധിച്ചു…എങ്കില്‍ സമ്മേളനം വേണ്ടെന്ന്‌ സാര്‍ക്‌ രാജ്യങ്ങള്‍

സാര്‍ക്‌ വിദേശമന്ത്രിമാരുടെ സമ്മേളനം ഉപേക്ഷിച്ചു. സപ്‌തംബര്‍ 25 ന്‌ നേപ്പാളിലായിരുന്നു സമ്മേളനം തീരുമാനിച്ചിരുന്നത്‌. അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ സമ്മേളനത്തില്‍ പ്രതിനിധിയാക്കണമെന്ന്‌ പാകിസ്ഥാന്‍ നിര്‍ബന്ധം പിടിച്ചതിനോട്‌ അംഗരാജ്യങ്ങള്‍ യോജിച്ചില്ല. അവരില്‍ മിക്ക രാജ്യങ്ങളും ഇതുവരെ താലിബാന്‍ ഭരണകൂടത്തെ ഇനിയും അംഗീകരിച്ചിട്ടില്ലാത്തതാണ്‌ കാരണം. വേണ്ടത്ര സമവായം ഉണ്ടാവാത്തതിനാല്‍ സമ്മേളനം ഉപേക്ഷിക്കുകയാണെന്ന്‌ നേപ്പാള്‍ വിദേശമന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു.

Spread the love
English Summary: saarc foriegn ministers meet cancelled

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick