Categories
latest news

മോദി ഇന്ന്‌ പുലര്‍ച്ചെ അമേരിക്കയിലെത്തി, ഉച്ചയ്‌ക്ക്‌ കമല ഹാരിസിനെ കാണും

മൂന്നു ദിവസത്തെ യു.എസ്‌. സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്‌ പുലര്‍ച്ചെ അമേരിക്കയിലെത്തി. നാളെ അദ്ദേഹം യു.എസ്‌.പ്രസിഡണ്ട്‌ ജോ ബൈഡനുമായി കൂടിക്കാഴ്‌ചയും ഉഭയകക്ഷി ചര്‍ച്ചയും നടത്തും. ഇന്നുച്ചയ്‌ക്ക്‌ വൈസ്‌ പ്രസിഡണ്ട്‌ കമല ഹാരിസുമായി കൂടിക്കാഴ്‌ച നടത്തും. ശനിയാഴ്‌ചയാണ്‌ മോദി യു.എന്‍.ജനറല്‍ അംസബ്ലിയില്‍ സംസാരിക്കുക.

അഞ്ച്‌ വന്‍ കമ്പനികളുടെ സി.ഇ.ഒ.മാരുമായും ഇന്ന്‌ മോദി ചര്‍ച്ച നടത്തുന്നുണ്ട്‌. ഖ്വാല്‍കോം, അഡോബെ, ഫസ്റ്റ്‌ സോളാര്‍, ജനറല്‍ ആറ്റോമിക്‌സ, ബ്ലാക്‌ സ്‌റ്റോണ്‍ എന്നീ കമ്പനികളുമായാണ്‌ മോദി ചര്‍ച്ച നടത്തുക. ഇന്ത്യന്‍ സമയം രാത്രി 11-ന്‌ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട്‌ മോറിസനുമായും മോദി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്‌.
അമേരിക്കയില്‍ ഭരണമാറ്റം ഉണ്ടായ ശേഷം മോദിയുടെ ആദ്യ സന്ദര്‍ശനമാണ്‌ ഇപ്പോഴത്തെത്‌, മഹാമാരിക്കാലം ആരംഭിച്ച ശേഷം ആദ്യത്തെ സന്ദര്‍ശനവും കൂടിയാണിത്‌.

thepoliticaleditor

ശനിയാഴ്‌ച പ്രധാനമന്ത്രി യു.എന്‍. ജനറല്‍ അസംബ്ലിയുടെ 76-ാമത്‌ സമ്മേളനത്തെ അഭിസംബോധന ചെയ്യും. ന്യൂയോര്‍ക്കില്‍ മന്‍ഹാട്ടനിലായിരിക്കും മോദി താമസിക്കുക.

Spread the love
English Summary: prime minister arrived in washington for his three day visit

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick