Categories
kerala

കോട്ടയം നഗരസഭയിൽ ബിജെപി ഇടതുപക്ഷത്തിനൊപ്പം വോട്ട് ചെയ്തു, അവിശ്വാസം പാസ്സായി …യുഡിഫ് ചെയർമാൻ പുറത്ത്

കോട്ടയം നഗരസഭയിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ബിജെപി പിന്തുണയോടെയാണ് അവിശ്വാസപ്രമേയം പാസായത്.യു ഡി എഫിൻ്റെ 22 അംഗങ്ങളും നടപടികളിൽ നിന്ന് വിട്ടു നിന്നിരുന്നു.

21 എൽ.ഡി.എഫ് അംഗങ്ങളും, 8 ബിജെപി അംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. ഒരു വോട്ട് അസാധുവായി. പേരും ഒപ്പും ഇല്ലാതെ രേഖപ്പെടുത്തിയ 18-ാം വാർഡ് കൗൺസിലർ എൽഡിഎഫ് സ്വതന്ത്രാംഗം പി.ഡി.സുരേഷിന്റെ വോട്ടാണ് അസാധുവായത്. ഇതോടെ 29 പേരുടെ പിന്തുണയോടെയാണ് അവിശ്വാസം പ്രമേയം പാസായത്. ഈരാറ്റുപേട്ടയ്ക്ക് ശേഷം ജില്ലയിൽ രണ്ടാമത്തെ നഗരസഭയാണ് ദിവസങ്ങൾക്കുള്ളിൽ യുഡിഎഫിന് ഭരണം നഷ്ടമായത്. യുഡിഎഫ് വിട്ടുനിന്നപ്പോൾ എൽഡിഎഫ്- ബിജെപി അംഗങ്ങൾ ഉൾപ്പെടെ 30 കൗൺസിലർമാർ പങ്കെടുത്തു. 27 അംഗങ്ങളുടെ പിന്തുണയായിരുന്നു അവിശ്വാസ പ്രമേയം പാസാകാൻ വേണ്ടിയിരുന്നത്.

thepoliticaleditor
Spread the love
English Summary: no confidence motion in kottayam municipality passed

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick