Categories
kerala

കോട്ടയം നഗരസഭയിൽ യു ഡി എഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ഇന്ന്

കോട്ടയം നഗരസഭയിൽ യു ഡി എഫ് ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന് ചർച്ചയ്ക്ക് വരും. . ഭരണസ്തംഭനം ആരോപിച്ചാണ് എൽ ഡി എഫ് ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. ബി ജെ പിയുടെ എട്ട് അംഗങ്ങൾ അവിശ്വാസത്തെ പിന്തുണയ്ക്കും എന്ന് അഭ്യൂഹം ഉണ്ട്. അവർ വിപ്പ് നൽകി. യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതമാണ് കോട്ടയം നഗരസഭയിലുള്ളത്. അതിനാൽ തന്നെ എട്ട് അംഗങ്ങളുള്ള ബി ജെ പിയുടെ നിലപാട് നിർണായകമാണ്.

നേരത്തെ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ടുനിൽക്കാൻ യു ഡി എഫ് തീരുമാനിച്ചിരുന്നു. ഡി സി സി പ്രസിഡന്റ് നേരിട്ടാണ് യു ഡി എഫ് അംഗങ്ങൾക്കു വിപ്പ് നൽകിയത്. കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായ സാഹര്യത്തിലാണ് പാർട്ടിയുടെ നിര്‍ദ്ദേശം. കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച ശേഷം യുഡിഎഫില്‍ തിരിച്ചെത്തിയ ബിൻസി സെബാസ്റ്റ്യനാണ് നഗരസഭ ചെയർപേഴ്സൻ. ബിൻസി ചെയർപേഴ്സൺ ആകുന്നതിൽ കോൺഗ്രസിനുള്ളിൽ തന്നെ എതിർപ്പുകളുണ്ടായിരുന്നു.

thepoliticaleditor
Spread the love
English Summary: kottayam municipality no confidence motion today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick