Categories
latest news

കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കാന്‍ ഖത്തര്‍ സംഘം എത്തി, പഞ്ചശീറിനെ വളഞ്ഞതായി താലിബാന്‍

താലിബാൻ ഏറ്റെടുത്ത ശേഷം കാബൂൾ വിമാനത്താവളം പ്രവർത്തനം പുനരാരംഭിക്കുന്നതിനായി ഖത്തർ വിമാനം ബുധനാഴ്ച കാബൂൾ വിമാനത്താവളത്തിൽ ഇറങ്ങി. ഇതിൽ, ഖത്തറിൽ നിന്ന് വന്ന സാങ്കേതിക സംഘത്തിലെ ആളുകൾ ഉണ്ടായിരുന്നു. ഈ സംഘം വിമാനത്താവളത്തിന്റെ പ്രവർത്തനത്തിൽ സഹായിക്കും. അഫ്ഗാനിസ്ഥാൻ വിടാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കണമെന്ന് ഖത്തർ ബുധനാഴ്ച താലിബാനോട് ആവശ്യപ്പെട്ടു.

പഞ്ച്ശീര്‍ താഴ്‌വര(ഫോട്ടോ കടപ്പാട്: ബി.ബി.സി.)

പഞ്ച് ശീറിനെ വളഞ്ഞു എന്ന് താലിബാൻ

താലിബാനെ ചെറുത്തു നിൽക്കുന്ന പഞ്ച് ശീറിനെ വളഞ്ഞു എന്ന് ബുധനാഴ്ച താലിബാൻ അവകാശപ്പെട്ടു.
ആയുധം താഴെ വയ്ക്കണമെന്ന് വിമത പോരാളികളോട് റെക്കോർഡ് ചെയ്ത ഒരു പ്രസംഗത്തിൽ മുതിർന്ന താലിബാൻ നേതാവ് അമീർ ഖാൻ മൊട്ടാക്കി അഭ്യർത്ഥിച്ചു. അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റ് എല്ലാ അഫ്ഗാനികളുടെയും വീടാണെന്നും അദ്ദേഹം പറഞ്ഞു.

thepoliticaleditor
Spread the love
English Summary: khathar team reached to help taliban to operate kabul airport

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick