Categories
kerala

കണ്ണൂർ സർവകലാശാല വിവാദ സിലബസിൽ വിദഗ്ധ സമിതി റിപ്പോർട്ട്അംഗീകരിച്ചു…വിശദാംശങ്ങൾ

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ എം.എ.ഗവേണന്‍സ് ആന്റ് പൊളിറ്റിക്‌സ് മൂന്നാം സെമസ്റ്റര്‍ പാഠ്യപദ്ധതിയിലെ തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പേപ്പറിന്റെ രണ്ടാം യൂണിറ്റിലെ വിവാദ സിലബസ് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച റിപ്പോര്‍ട്ട് അക്കാദമിക് കൗൺസിൽ അംഗീകരിച്ചു.. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സംബന്ധിച്ച് തീരുമാനമെടുത്ത് സിലബസില്‍ മാറ്റം വരുത്തേണ്ടതിനായി ഇന്ന് അക്കാദമിക് കൗണ്‍സില്‍ ചേരാൻ നേരത്തെ നിശ്ചയിച്ചിരുന്നു.
സിലബസിൽ നിന്ന് ചില ഭാഗങ്ങൾ ഒഴിവാക്കണം എന്നു തന്നെയാണ് റിപ്പോർട്ടിൽ ഉള്ളത് എന്ന് വ്യക്തമാകുന്നു.
വി സി സവർക്കറെയും എം എസ് ഗോൾവാൾക്കറെയും ഉൾപെടുത്താം. ഹിന്ദു ദേശീയത എന്ന ഭാഗം ഉൾപ്പെടുത്തിയാണ് ഇവരെ പരിഗണിക്കേണ്ടത് എന്നാണ് ശുപാർശ.

രാഷ്ട്ര ഓർ നേഷൻ ഇൻ പൊളിറ്റിക്കൽ തോട്ട് എന്ന യൂനിറ്റ്, രാഷ്ട്ര ഓർ നേഷൻ ഇൻ പൊളിറ്റിക്കൽ തോട്ട് എ ക്രിറ്റിക്ക് എന്ന് പുനർ നാമകരണം ചെയ്യണം. ഇസ്ലാമിക്ക് , ദ്രവീഡിയൻ , സോഷിലിസ്റ്റ് കാഴ്ച്ചപ്പാടുകൾ കൂടി ഉൾപ്പെടുത്തണം. സിലബസിൽ മഹാത്മാ ഗാന്ധിക്ക് കൂടുതൽ പ്രാധാന്യം നൽകണം എന്നും ആവശ്യം. മഹാത്മാ ഗാന്ധി, നെഹ്റു , അംബേദ്കർ എന്നിവരുടെ പുസ്തകങ്ങൾ വിദ്യാർത്ഥികൾ വായിക്കേണ്ട ലിസ്റ്റിൽ കാണുന്നില്ല എന്നും റിപ്പോർട്ടിൽ വിമർശനം ഉണ്ട്. ദീൻ ദയാൽ ഉപാദ്യായ, ബൽരാജ് മദോക് എന്നിവരുടെ പുസ്തകങ്ങൾ ഒഴിവാക്കണം.

thepoliticaleditor

തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പേപ്പറിന്റെ രണ്ടാം യൂണിറ്റില്‍ ഹിന്ദുത്വ ആശയങ്ങളെക്കുറിച്ചുള്ള ഭാഗത്ത് വി.ഡി.സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍, ദീന്‍ദയാല്‍ ഉപാധ്യായ, ബല്‍രാജ് മഥോക്ക് എന്നിവരുടെ പുസ്തകങ്ങളിലെ ഭാഗം ഉള്‍പ്പെടുത്തിയതിനാലാണ് ആക്ഷേപമുയര്‍ന്നത്.

വി.സി. ഗോപിനാഥ് രവീന്ദ്രന്‍

സിലബസില്‍ അമിത പ്രധാന്യത്തോടെ കാവിവല്‍ക്കരണത്തിന് അനുകൂലമായ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയെന്നതായിരുന്നു പ്രധാന ആക്ഷേപം. ഇതില്‍ കഴമ്പില്ലെന്നാണ് അന്വേഷണസമിതിയുടെ കണ്ടെത്തല്‍.

സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറിന്റെയും ആശയങ്ങള്‍ ഇതര സര്‍വ്വകലാശാലകളില്‍ ദീര്‍ഘകാലമായി പാഠ്യപദ്ധതിയുടെ ഭാഗമാണ്. തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്സ് വിഭാഗത്തില്‍ ഹിന്ദുത്വ ആശയങ്ങള്‍ക്കൊപ്പം മറ്റ് ആശയങ്ങള്‍ക്കും പ്രാമുഖ്യം ലഭിച്ചില്ലെന്ന ആക്ഷേപത്തില്‍ കഴമ്പുണ്ടെന്നും സമിതി വിലയിരുത്തി. കേരള സര്‍വകലാശാല മുന്‍ പ്രൊ വൈസ്ചാന്‍സലറും പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയുമായിരുന്ന ഡോ. ജെ.പ്രഭാഷ്, കാലിക്കറ്റ് സര്‍വകലാശാലയിലെ പൊളിറ്റിക്സ് വിഭാഗം മുന്‍ പ്രൊഫസര്‍ ഡോ. കെ.എസ്.പവിത്രന്‍ എന്നിവര്‍ വിദഗ്ധ അംഗങ്ങളും കണ്ണൂര്‍ സര്‍വകലാശാല പി.വി.സി. ഡോ. എ.സാബു കണ്‍വീനറുമായ സമിതിയെ ആണ് വിവാദ വിഷയം പഠിക്കാൻ നിയോഗിച്ചിരുന്നത്.

Spread the love
English Summary: kannur varsity contraversial syllabus review report details

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick