Categories
latest news

കനയ്യകുമാര്‍ ചൊവ്വാഴ്‌ച കോണ്‍ഗ്രസില്‍ ചേരും…

ഏറെ ദിവസത്തെ അഭ്യൂഹത്തിന്‌ വിട…സി.പി.ഐ.ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗം കൂടിയായ തീപ്പൊരി വിദ്യാര്‍ഥി നേതാവ്‌ കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക്‌. ഡെല്‍ഹി ജവഹര്‍ലാല്‍ സര്‍വ്വകലാശാല യൂണിയന്‍ മുന്‍ ചെയര്‍മാനായ, സംഘപരിവാറിനെതിരെ ഇടതുപക്ഷം മുന്നില്‍ നിര്‍ത്തിയ കുന്തമുനയായ നേതാവാണ്‌ ഒടുവില്‍ കോണ്‍ഗ്രസില്‍ ചേരുന്നത്‌. സപ്‌തംബര്‍ 28-ന്‌ കനയ്യകുമാര്‍ പാര്‍ടിയില്‍ ചേരുമെന്ന്‌ കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

ബിഹാറിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ പഴയ ശക്തികേന്ദ്രമായിരുന്ന ബെഗുസരായില്‍ നിന്നും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനയ്യ മല്‍സരിച്ചെങ്കിലും ബി.ജെ.പി.യോട്‌ തോറ്റിരുന്നു.
ഈ മാസം ആദ്യം രാഹുല്‍ഗാന്ധി കനയ്യകുമാറിനെ കണ്ട്‌ ചര്‍ച്ച നടത്തിയതോടെയാണ്‌ കനയ്യ കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്ത പരന്നത്‌. സി.പി.ഐ. നേതൃത്വം ഇത്‌ നിഷേധിച്ചു. കനയ്യ പാര്‍ടി വിടില്ലെന്ന്‌ പാര്‍ടി ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ അഭ്യൂഹങ്ങള്‍ അവസാനിച്ചില്ല.

thepoliticaleditor

കഴിഞ്ഞ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ദയനീയമായ പ്രകടനമാണ്‌ കാഴ്‌ച വെച്ചിരുന്നത്‌. നല്ല വ്യക്തിപ്രഭാവമുള്ള നേതാക്കള്‍ ഈ സംസ്ഥാനത്ത്‌ ഇല്ലാത്തതിന്റെ പ്രശ്‌നം ഉണ്ടായിരുന്നു. കനയ്യകുമാറിനെയും ദളിത്‌ നേതാവ്‌ ജിഗ്നേഷ്‌ മേവാനിയെയും കോണ്‍ഗ്രസില്‍ എത്തിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. മേവാനിയും കോണ്‍ഗ്രസില്‍ ചേരുമെന്ന്‌ അഭ്യൂഹം ഉണ്ട്‌.

Spread the love
English Summary: kanayyakumar decided to join congress

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick