Categories
exclusive

പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ പോകുമ്പോള്‍ കൂടെ കൊണ്ടുപോകേണ്ട രേഖകള്‍…രക്ഷിതാക്കളും വിദ്യാര്‍ഥികളും ശ്രദ്ധിക്കാന്‍

ഇന്ന്‌ ആരംഭിക്കുന്ന പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ പോകുമ്പോള്‍ അപേക്ഷകര്‍ നിര്‍ബന്ധമായും ഒപ്പം കരുതേണ്ട രേഖകള്‍ മറന്നു പോകരുത്‌. അനുവദിച്ചിട്ടുള്ള കൃത്യസമയത്തു മാത്രമേ പ്രവേശനത്തിന്‌ എത്താന്‍ പാടുള്ളൂ.

ഒപ്പം കൊണ്ടു പോകേണ്ട രേഖകള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
1. രണ്ട്‌ പേജുള്ള അലോട്ട്‌മെന്റ്‌ ലെറ്റര്‍–ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ എടുത്തത്‌.
2. എസ്‌.എസ്‌.എല്‍.സി. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്‌ അല്ലെങ്കില്‍ ഔദ്യോഗിക സൈറ്റില്‍ നിന്നും ലഭിച്ച റിസള്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌.
3. ടി.സി.
4. സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌
5. ബോണസ്‌ പോയിന്റിന്‌ അര്‍ഹരായവര്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ്‌–ഏതെങ്കിലും ഒന്ന്‌ മാത്രം മതി( നീന്തല്‍-എന്‍.സി.സി.-എസ്‌.പി.സി.-സ്‌കൗട്ട്‌,ഗൈഡ്‌ രാജ്യപുരസ്‌കാര്‍ ഇവയില്‍ ഏതെങ്കിലും ഒന്ന്‌)
6. ലിറ്റില്‍ കൈറ്റ്‌സ്‌ മെമ്പര്‍ സര്‍ട്ടിഫിക്കറ്റ്‌ ഒറിജിനല്‍-(ഏ.ഗ്രേഡ്‌)

thepoliticaleditor

താമസിക്കുന്ന സ്ഥലത്തിന്റെ പരിധിയാല്‍ ബോണസ്‌ പോയിന്റിന്‌ അര്‍ഹരായവര്‍ ആ വിവരം എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടെങ്കില്‍ വേറെ രേഖകള്‍ ഹാജരാക്കേണ്ടതില്ല. അല്ലെങ്കില്‍ റേഷന്‍ കാര്‍ഡോ നാറ്റിവിറ്റി സര്‍ട്ടിഫിക്കറ്റോ കൊണ്ടപോകണം.

സാമുദായിക സംവരണം പരിശോധിക്കാന്‍ എസ്‌.എസ്‌.എല്‍.സി.ബുക്കിലെ വിവരങ്ങള്‍ മതിയാകും. ബുക്കില്‍ പറയാത്ത സമുദായമാണെങ്കില്‍ മാത്രം ജാതി സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം.

എസ്‌.സി.,എസ്‌.ടി., ഒ.ഇ.സി. വിദ്യാര്‍ഥികള്‍ വരുമാന സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

അലോട്ട്‌മെന്റ്‌ ലെറ്ററില്‍ കാണിച്ച പ്രകാരമുള്ള ഫീസ്‌ സംഖ്യ കയ്യില്‍ കരുതണം.

Spread the love
English Summary: important things for plus one admission

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick