Categories
kerala

സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണോ, എങ്കില്‍ സാഹിത്യമെഴുതും മുമ്പേ സര്‍ക്കാരിന്റെ അനുമതി വാങ്ങണം…

സര്‍ക്കാര്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും കലാ സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുതിയ ഉത്തരവ് പ്രകാരം ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വന്തം സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ പ്രത്യേകം അനുമതി വാങ്ങിയിരിക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള അനുമതിക്കായി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. അപേക്ഷയ്‌ക്കൊപ്പം എന്താണോ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നത് അതിന്റെ പകര്‍പ്പും നല്‍കണം. ഇത് പ്രസിദ്ധീകരണ യോഗ്യമാണെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത് അതനുസരിച്ച് അനുമതി നല്‍കിയാല്‍ മാത്രമെ അവ പ്രസിദ്ധീകരിക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കു. കലാ- സാഹിത്യ- സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണമുണ്ട്. ഏത് മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി അപേക്ഷ നല്‍കി അനുമതി വാങ്ങിയാല്‍ മാത്രമേ സാംസ്‌കാരിക സംഘടനകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാനാവൂ.

Spread the love
English Summary: govt employees must seek permission before publishing their literature and works

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick