Categories
kerala

സ്‌കൂള്‍ തുറന്നാല്‍ വിദ്യാര്‍ഥികളുടെ യാത്രകള്‍….സുരക്ഷിതമാക്കാന്‍ വഴിയെന്തൊക്കെ

സ്‌കൂള്‍ തുറന്നാല്‍ കുട്ടികളുടെ ഗതാഗതം സുരക്ഷിതമാക്കാന്‍ വിശദമായ നിര്‍ദ്ദേശങ്ങള്‍ ഗതാഗതവകുപ്പ് തയ്യാറാക്കി. സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടു പോകുകയും തിരിച്ചുവിടുകയും ചെയ്യുന്നതില്‍ കൃത്യമായ മാര്‍ഗരേഖ പാലിക്കണം. എല്ലാ ബസ് ഡ്രൈവര്‍മാരും അറ്റന്‍ഡര്‍മാരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. എല്ലാ ദിവസവും അവര്‍ അവരുടെ ശരീരോഷ്മാവ് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം.

കുട്ടികളില്‍ പനിയോ ചുമയോ ഉള്ളവരെ കണ്ടാല്‍ അവരെ യാത്ര ചെയ്യിക്കരുത്. വാഹനങ്ങളില്‍ തെര്‍മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍ എന്നിവ ഉണ്ടാകണം. ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം. നിന്നുകൊണ്ട് യാത്ര അനുവദിക്കരുത്. എല്ലാ കുട്ടികളും മുഖാവരണം ധരിക്കുന്നത് നിര്‍ബന്ധം.

thepoliticaleditor

വാഹനത്തില്‍ എസിയും തുണി കൊണ്ടുള്ള സീറ്റ് കവറും കര്‍ട്ടനും പാടില്ല. ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോള്‍ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ ട്രിപ്പിനായി മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത്തരം വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതായി ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം.

വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള അശാസ്ത്രീയമായ പാര്‍ക്കിങ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ കൂട്ടംകൂടാന്‍ ആരെയും അനുവദിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

കുറേ നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസ് സ്‌റ്റേഷന്‍ തലത്തില്‍ സംവിധാനം ഒരുക്കും.

Spread the love
English Summary: detailed guidelines for safe journey of school students after re opening

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick