Categories
kerala

കൊവിഡ് നിയന്ത്രണ ഇളവുകള്‍: യോഗം നാളത്തേക്ക് മാറ്റി…പ്രതീക്ഷിക്കുന്ന ഇളവുകള്‍ …

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന് ഇന്ന് നടത്താനിരുന്ന അവലോകനയോഗം നാളത്തേക്ക് മാറ്റി. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയും ബാറുകള്‍ തുറക്കുന്നതിനുള്ള അനുമതിയുമാണ് പ്രധാനമായും പ്രതീക്ഷിക്കുന്നത്. മേശകള്‍ തമ്മിലുള്ള അകലം വര്‍ധിപ്പിച്ചുകൊണ്ട് ഹോട്ടലുകളിലും ബാറുകളിലും ഇരുന്നു കഴിക്കാന്‍ അനുമതി നല്‍കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ തന്നെ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ തന്നെ പല ഹോട്ടലുകളിലും പരിമിതമായ സംവിധാനത്തോടെ ഇരുന്നു കഴിക്കാന്‍ അവയുടെ നടത്തിപ്പുകാര്‍ തയ്യാറായിട്ടുണ്ട്.

സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ തുറക്കണമെന്ന ആവശ്യവും ഉണ്ട്.
സ്‌കൂള്‍ തുറക്കാനുള്ള നടപടികള്‍ തുടങ്ങാനും നീക്കമുണ്ട്. നാളെ സുപ്രീംകോടതി പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നുണ്ട്. 13 വരെ പരീക്ഷ നടത്തുന്നത് കോടതി തടഞ്ഞിരുന്നു. നാളെ അനുവാദം നല്‍കി ഉത്തരവിടുകയാണെങ്കില്‍ സര്‍ക്കാര്‍ അതു സംബന്ധിച്ച തീരുമാനവും പ്രഖ്യാപിച്ചേക്കും.

thepoliticaleditor
Spread the love
English Summary: covid restrictions relaxation - meeting postponed to tomorrow

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick