Categories
kerala

സിവില്‍ സര്‍വീസ് പരീക്ഷാഫലം: മലയാളത്തിന് അഭിമാനമായി തൃശ്ശൂർക്കാരി

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ മലയാളത്തിന് അഭിമാനമായി തൃശൂര്‍ സ്വദേശിക്ക് ആറാം റാങ്ക്. തൃശൂർ കോലഴി സ്വദേശിയായ കെ മീര ആണ് ആറാം റാങ്ക് നേടിയത് . ആദ്യ ആറ് റാങ്കുകളില്‍ അഞ്ചും വനിതകള്‍ക്കാണ്. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. മലയാളികളായ മിഥുന്‍ പ്രോംരാജ്(12 ), കരിഷ്മ നായർ (14 ), പി. ശ്രീജ (റാങ്ക് 20), അപര്‍ണ രമേശ് (റാങ്ക് 35), അശ്വതി ജിജി (റാങ്ക് 41), നിഷ (റാങ്ക് 51), വീണ എസ് സുധന്‍ (റാങ്ക് 57), അപര്‍ണ എംബി (റാങ്ക് 62), പ്രസന്നകുമാര്‍ (റാങ്ക് 100), ആര്യ ആര്‍ നായര്‍ (റാങ്ക് 113), കെഎം പ്രിയങ്ക (റാങ്ക് 121), പി ദേവി (റാങ്ക് 143), അനന്തു ചന്ദ്രശേഖര്‍ (റാങ്ക് 145), എംബി ശില്‍പ (റാങ്ക് 147), രാഹുല്‍ ആര്‍ നായര്‍ (റാങ്ക് 154), എംഎല്‍ രേഷ്മ (256), കെ അര്‍ജുന്‍ (റാങ്ക് 257) തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍.

ആകെ 761 പേര്‍ സിവില്‍ സര്‍വീസ് യോഗ്യത നേടി.

thepoliticaleditor
Spread the love
English Summary: civil service exam result published, thrissur native bags sixth rank.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick