Categories
latest news

റിലയന്‍സും കൊവിഡ് വാക്‌സിന്‍ രംഗത്തേക്ക്, ക്ലിനിക്കല്‍ പരീക്ഷണത്തിന് ഇന്ത്യ അനുമതി നല്‍കി

കൊവിഡ് വാക്‌സിന്‍ ഉല്പാദന രംഗത്തേക്ക്റിലയന്‍സ് ലൈഫ് സയന്‍സ്. വാക്‌സിന്‍ നിര്‍മാണത്തിന് മുന്നോടിയായുള്ള ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കി കഴിഞ്ഞു. എന്നാല്‍ റിലയന്‍സ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 58 ദിവസത്തെ ഒന്നാംഘട്ട പരീക്ഷണങ്ങള്‍ക്കാണ് നിലവില്‍ അനുമതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. നിലവിൽ ആറ് വാക്സിനുകള്‍ക്കാണ് ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതിയുള്ളത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍, റഷ്യയുടെ സ്പുട്നിക് എന്നിവയ്ക്കും മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍, കാഡില എന്നിവയുടെ വാക്സിനുമാണ് അനുമതിയുള്ളത്.

Spread the love
English Summary: reliance also steps into covid vaccine production

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick