Categories
latest news

നടന്‍ ധനുഷിന്‌ തിരിച്ചടി, കോടതിയുടെ രൂക്ഷ വിമര്‍ശനം, 30 ലക്ഷം രൂപ 48 മണിക്കൂറിനകം അടയ്‌ക്കാന്‍ ഉത്തരവ്‌

ധനികരും സ്വാധീനമുള്ളവരും പ്രശസ്‌തരുമായവര്‍ വാഹനങ്ങള്‍ ഇറക്കുമതി ചെയ്‌ത്‌ സര്‍ക്കാരിന്‌ നികുതി നല്‍കാതെ റോഡില്‍ വിഹരിക്കുന്നത്‌ പതിവായിരിക്കയാണെന്ന്‌ മദ്രാസ്‌ ഹൈക്കോടതി അഭിപ്രായപ്പെട്ടു. നടന്‍ ധനുഷിന്റെ ഇറക്കുമതി ചെയ്‌ത ആഡംബര കാറിന്റെ അടയ്‌ക്കാനുള്ള പ്രവേശന നികുതിക്കുടിശ്ശികയായ മുപ്പത്‌ ലക്ഷത്തി മുപ്പതിനായിരത്തി എഴുന്നൂറ്റി അമ്പത്തേഴ്‌ രൂപ 48 മണിക്കൂറിനകം അടയ്‌ക്കാന്‍ ജസ്‌റ്റിസ്‌ എസ്‌.എം. സുബ്രഹ്മണ്യന്‍ ഉത്തരവിട്ടു. ഈ സമയത്താണ്‌ ജഡ്‌ജി നിശിതമായ അഭിപ്രായ പ്രകടനം നടത്തിയത്‌.
2015-ല്‍ നടന്‍ ധനുഷ്‌ ഫയല്‍ ചെയ്‌്‌ത ഹര്‍ജി കോടതി തീര്‍പ്പാക്കിയത്‌ കടുത്ത പരാമര്‍ശങ്ങളോടെയായിരുന്നു.

ധനുഷ്‌ ബ്രിട്ടനില്‍ നിന്നും ഇറക്കുമതി ചെയ്‌്‌ത റോള്‍സ്‌ റോയ്‌സ്‌ കാറിന്റെ പ്രവേശന നികുതിയില്‍ ഇളവു തേടിയിരുന്നു. എന്‍ട്രി ടാക്‌സിന്റെ പകുതി അടച്ച ശേഷം ബാക്കി ഇളവു ചെയ്യണമെന്നതായിരുന്നു ധനുഷിന്റെ ആവശ്യം. നേരത്തെ നടന്‍ വിജയിന്റെ കേസില്‍ നികുതിയടയ്‌ക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ കോടതി ധനുഷിന്റെ കാര്യത്തിലും കര്‍ക്കശമായ നടപടിയിലേക്കു നീങ്ങും, തിരിച്ചടിയാകും എന്ന അനുമാനം ഉണ്ടായിരുന്നതിനാല്‍ ധനുഷ്‌ തന്റെ 2015-ലെ ഹര്‍ജി പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നു എന്നും കുടിശ്ശിക തുക ആഗസ്‌്‌റ്റ്‌ ആറിനോ ഒന്‍പതിനോ അടച്ചുകൊള്ളാമെന്നും കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുവദിച്ചില്ല.

thepoliticaleditor

എന്നു മാത്രമല്ല, വമ്പന്‍മാരുടെ നികുതി വെട്ടിപ്പിനെപ്പറ്റി പരാമര്‍ശങ്ങള്‍ നടത്തുകയും 48 മണിക്കൂറിനകം തുക അടയ്‌ക്കാന്‍ ഉത്തരവിടുകയും ചെയ്‌തു. സമ്പത്തും സ്വാധീനവും പ്രശസ്‌തിയും ഉള്ളവര്‍ നികുതിവെട്ടിപ്പിലൂടെ നിര്‍ബാധം വിഹരിക്കുന്നതായും സര്‍ക്കാരിന്‌ കനത്ത നഷ്ടമാണിവര്‍ ഉണ്ടാക്കുന്നതെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു.
നടന്‍ വിജയിന്റെ കേസിലും വളരെ രൂക്ഷമായ വിമര്‍ശനമായിരുന്നു കോടതി നടത്തിയത്‌. സിനിമയില്‍ അഭിനയിക്കുന്നത്‌ മനസ്സിലാക്കാമെന്നും ജീവിതത്തില്‍ അഭിനയം ശരിയല്ലെന്നും സൂചിപ്പിക്കുന്ന കടുത്ത പരാമര്‍ശം വിജയിനു നേരെ കോടതി നടത്തിയിട്ട്‌ ഏതാനും ആഴ്‌ച ആകുന്നതേയുള്ളൂ.

Spread the love
English Summary: madras high court makes verbal slaps against actor dhanush for his non payment of tax

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick