Categories
latest news

നാല്‌ പതിറ്റാണ്ടിനു ശേഷം ഇന്ത്യയ്‌ക്ക്‌ ഹോക്കിയില്‍ ഒളിമ്പിക്‌ മെഡല്‍, ആഹ്‌ളാദ നിമിഷം

1980-ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ വാസുദേവന്‍ ഭാസ്‌കരന്റെ ക്യാപ്‌റ്റന്‍സിയില്‍ സ്വര്‍ണമെഡല്‍ അണിഞ്ഞ ഇന്ത്യന്‍ ഹോക്കി ടീമിന്‌ പിന്നീട്‌ ലോക ഹോക്കി സിംഹാസനം നഷ്ടപ്പെട്ടതിന്റെ ഖേദം തീര്‍ക്കാന്‍ 41 വര്‍ഷത്തിനു ശേഷം ടോക്കിയോയില്‍ ഒരു മെഡല്‍…വെങ്കലമെങ്കിലും അതിന്‌ സ്വര്‍ണത്തിന്റെ മാറ്റും തിളക്കവുമാണ്‌. ലോകത്തെ ഹോക്കി പഠിപ്പിച്ചത്‌ ഇന്ത്യയായിരുന്നു, പക്ഷേ പിന്നീട്‌ കണ്ടത്‌ ലോകം കുതിക്കുന്നതും ഇന്ത്യന്‍ ഹോക്കി കിതയ്‌ക്കുന്നതുമായിരുന്നു. അതിന്‌ അവസാനമാകുമോ ഈ മെഡല്‍ എന്ന്‌ നമ്മള്‍ ഉറ്റുനോക്കുന്നു.

ശ്രീജേഷിലൂടെ മലയാളികള്‍ക്കും ആഹ്‌ളാദിക്കാം. ഇന്ന്‌ ജര്‍മനിയെ 5-4 ന്‌ തോല്‍പിച്ച്‌ ഇന്ത്യന്‍ കളിക്കാര്‍ വെങ്കലം കഴുത്തിലണിയുമ്പോള്‍ അത്‌ ഇന്ത്യയ്‌ക്ക്‌ ചരിത്ര മുഹൂര്‍ത്തം കൂടിയാണ്‌.

രണ്ടാം ക്വാര്‍ട്ടറില്‍ 3-1 ന്‌ ജര്‍മനിയോട്‌ പിന്നിട്ടു നിന്ന ശേഷം ഇന്ത്യ കളി തിരിച്ചു പിടിക്കുകയായിരുന്നു. സിമ്രന്‍ജിത്‌ സിങ്‌, ഹാര്‍ദിക്‌ സിങ്‌, ഹര്‍മന്‍പ്രീത്‌ സിങ്‌, രുപീന്ദര്‍ പാല്‍ സിങ്‌ എന്നിവര്‍ ഇന്ത്യക്കു വേണ്ടി സ്‌കോര്‍ ചെയ്‌തു. നാലാം ക്വാര്‍ട്ടറില്‍ ജര്‍മനി ഗോള്‍ നേടി സ്‌കോര്‍ വര്‍ധിപ്പിച്ചെങ്കിലും പിന്നീട്‌ ഇന്ത്യന്‍ പ്രതിരോധനിര ജര്‍മനിക്ക്‌ മറ്റൊരു ചാന്‍സ്‌ നല്‍കിയില്ല, 5-4 ന്‌ ഇന്ത്യ ജയിച്ചു.

Spread the love
English Summary: indian hocky team won against germany bags bronze medal in olympics

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick