Categories
latest news

വനിതാഹോക്കി: ഹരിദ്വാറില്‍ അധിക്ഷേപം നേരിട്ട വന്ദനയും അവസാന പോരാട്ടത്തില്‍ ഗോള്‍ നേടി, ഇന്ത്യയ്‌ക്ക്‌ വെങ്കലം നഷ്ടപ്പെട്ടത്‌ എങ്ങിനെ…?

പകുതി നേരം കളിച്ചപ്പോള്‍ പ്രതീക്ഷയുടെ വേലിയേറ്റമുയര്‍ത്തി ബ്രിട്ടനെതിരെ 3-2 എന്ന സ്‌കോറില്‍ ഉയര്‍ന്നു ജ്വലിച്ച ഇന്ത്യന്‍ വനിതകള്‍ ഒടുവില്‍ കീഴടങ്ങി, ഹോക്കി വെങ്കലം ബ്രിട്ടന്‍ നേടി. കളിയുടെ രണ്ടാം ക്വാര്‍ട്ടറില്‍ 3-2 എന്ന സ്‌കോറിന്‌ മുന്നിട്ടു നിന്ന ഇന്ത്യ ആദ്യപകുതി അവസാനിക്കുമ്പോഴും മുന്നില്‍ തന്നെയായിരുന്നു. ഗുര്‍ജിത്‌ കൗര്‍ രണ്ടു ഗോളും വന്ദന കട്ടാരിയ ഒരു ഗോളും നേടി ആദ്യം 0-2 സ്‌കോറിന്‌ പിന്നിലായിരുന്ന ഇന്ത്യയെ 3-2 സ്‌കോറിലേക്ക്‌ ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ ബ്രിട്ടന്‍ ഒരു ഗോള്‍ കൂടി നേടി ഒപ്പമെത്തി..3-3. ബ്രിട്ടന്‌ അനുകൂലമായി ഒരു കോര്‍ണര്‍ കൂടി കിട്ടിയെങ്കിലും ഇന്ത്യയുടെ മോണിക്ക അത്‌ ഭംഗിയായി രക്ഷപ്പെടുത്തി. എന്നാല്‍ ഒരു കോര്‍ണര്‍ കിക്ക്‌ ഇന്ത്യ പാഴാക്കുകയും ചെയ്‌തു. എങ്കിലും മൂന്നാം ക്വാര്‍ട്ടര്‍ തീരുമ്പോളും സ്‌കോര്‍ 3-3 ല്‍ തന്നെ നിന്നു.
എന്നാല്‍ ദൗര്‍ഭാഗ്യം നാലാം ക്വാര്‍ട്ടറില്‍ ഇന്ത്യയെ പിടികൂടി. 4-3 എന്ന നിലയില്‍ ബ്രിട്ടന്‍ മുന്നിലെത്തി. ഇന്ത്യയ്‌ക്ക്‌ അനുകൂലമായി ഒരു പെനാള്‍ട്ടി കോര്‍ണര്‍ കിട്ടിയെങ്കിലും ഗുര്‍ജിത്‌ കൗറിന്‌ തന്റെ ഹാട്രിക്‌ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ബ്രിട്ടന്‍ കോര്‍ണര്‍ മനോഹരമായി സേവ്‌ ചെയ്‌തു. കളി തീരാന്‍ പത്ത്‌ മിനിട്ട്‌ ശേഷിക്കവേ ഇന്ത്യയുടെ ഒരു താരം ഗ്രീന്‍ കാര്‍ഡ്‌ കിട്ടി പുറത്തായി. പിന്നീടുള്ള നിര്‍ണായകമായ രണ്ട്‌ മിനിട്ടുകള്‍ പത്ത്‌ താരങ്ങളുമായാണ്‌ ഇന്ത്യ കളിച്ചത്‌. ബ്രിട്ടനാകട്ടെ 11 പേരും ഉണ്ടായിരുന്നു കളത്തില്‍ പോരാടാന്‍.
അവസാന ക്വാര്‍ട്ടറില്‍ ബ്രിട്ടന്‍ നേടിയ സ്‌കോറിനെ മറികടക്കാന്‍ ഇന്ത്യയ്‌ക്ക്‌ സാധിച്ചില്ല. 4-3-ന്‌ ഇംഗ്ലണ്ട്‌ വെങ്കലമണിഞ്ഞു.

ഇന്ത്യ സെമിയില്‍ അര്‍ജന്റീനയോട്‌ കഴിഞ്ഞ ദിവസം തോറ്റപ്പോള്‍ ഇന്ത്യന്‍ താരമായ വന്ദനയുടെ ഹരിദ്വാറിലെ റോഷ്‌നാബാദിലെ വീട്ടിനു മുന്നില്‍ മേല്‍ജാതിയില്‍ പെട്ട ചിലര്‍ പടക്കം പൊട്ടിക്കുകയും അസഭ്യം പറയുകയും ചെയ്‌തിരുന്നു. ഇതേ വന്ദന തന്നെയായിരുന്നു ഇന്ന്‌ ആദ്യപകുതി വരെ ഇന്ത്യയ്‌ക്ക്‌ സമനില ലഭിക്കാനുള്ള ഗോളുകളില്‍ ഒരെണ്ണം സമ്മാനിച്ചതും.

Spread the love
English Summary: india lost in womens hocky in olympics

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick