Categories
latest news

തമിഴ്‌ സിനിമ “നവരസ”ക്കെതിരെയും കാമ്പയിന്‍, നെറ്റ്‌ഫ്‌ളിക്‌സ്‌ നിരോധിക്കണമെന്ന്‌ ആവശ്യം

മണിരത്‌നം നിര്‍മ്മിച്ച, നവരസങ്ങളെ അടിസ്ഥാനമാക്കിയുള്ള ചെറുസിനിമകളുടെ സമാഹാരമായ നവരസ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ ഒ.ടി.ടി. പ്ലാറ്റ്‌ഫോം ആയ നെറ്റ്‌ ഫ്‌ളിക്‌സില്‍ പുറത്തിറക്കിയത്‌. ഇപ്പോള്‍ ബാന്‍ നെറ്റ്‌ഫ്‌ളിക്‌സ്‌ എന്ന പേരില്‍ കാമ്പയില്‍ നടക്കുകയാണ്‌. തമിഴ്‌ പത്രമായ ദിനതന്തിയില്‍ പ്രസിദ്ധീകരിച്ച നവരസയുടെ ഒരു പരസ്യ പോസ്‌റ്ററില്‍ ഖുറാന്‍ വചനം എഴുതിയ പശ്ചാത്തലം ഉള്ളതിന്റെ പേരിലാണ്നെറ്റ്‌ഫ്‌ളിക്‌സ്‌ നിരോധിക്കുക എന്ന കാമ്പയിന്‍ ചില കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കാരണം.

നവരസ-യില്‍ ഉള്‍പ്പെടുന്ന ഇന്‍മായ്‌ എന്ന ചെറുസിനിമയുടെ പരസ്യത്തിലാണ്‌ വിവാദം. മലയാളി നടി പാര്‍വ്വതിയും തമിഴ്‌നടന്‍ സിദ്ധാര്‍ഥും നായികാ നായകന്‍മാരാണ്‌ ഈ സിനിമയില്‍.
ദിനതന്തിയിലെ പരസ്യം ഖുറാനെ അധിക്ഷേപിക്കലാണെന്ന്‌ ആരോപിച്ച്‌ ഈ സിനിമ ഓടിക്കുന്ന നെറ്റ്‌ഫ്‌ളിക്‌സ്‌ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ശക്തമായ കാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിരിക്കയാണ്‌ റാസ അക്കാദമി എന്ന ഗ്രൂപ്പും മറ്റ്‌ ചില ആള്‍ക്കാരും.

ഒന്‍പത്‌ രസങ്ങളെ ആസ്‌പദിച്ച്‌ നിര്‍മ്മിച്ച ഒന്‍പത്‌ സിനിമകളുടെ സമാഹാരമാണ്‌ നവരസ. പ്രിയദര്‍ശന്‍, ഗൗതം വാസുദേവ മേനോന്‍, കാര്‍ത്തിക്‌ സുബ്ബരാജ്‌, അരവിന്ദ്‌ സ്വാമി തുടങ്ങി പ്രശസ്‌തരായ ഒന്‍പത്‌ സംവിധായകര്‍ ഒരുക്കിയ നവരസ-യില്‍ സൂര്യ, പാര്‍വ്വതി തിരുവോത്ത്‌, പ്രയാഗ മാര്‍ട്ടിന്‍, അദിതി ബാലന്‍, രമ്യ നമ്പീശന്‍, വിജയ്‌ സേതുപതി, രേവതി, ബോബി സിംഹ, ഗൗതം മേനോന്‍, അരവിന്ദ്‌ സ്വാമി, സിദ്ധാര്‍ഥ്‌ തുടങ്ങി മലയാളത്തിലും തമിഴിലുമുള്ള പ്രശസ്‌തരായ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്‌. ആയിരത്തിലധികം ടെക്‌നീഷ്യന്‍മാര്‍ ഈ സിനിമകളിലെല്ലാമായി സഹകരിച്ചു.

കൊവിഡ്‌ മഹാമാരിക്കാലത്ത്‌ നിശ്ചലമായിപ്പോയ സിനിമാ മേഖലയെ ചലിപ്പിക്കാനും ചലച്ചിത്രമേഖലയിലുള്ളവര്‍ക്ക്‌ ഊര്‍ജ്ജം പകരാനും ഉദ്ദേശിച്ചുകൂടി നിര്‍മ്മിച്ച സിനിമാകൂട്ടായ്‌മയായിരുന്നു നവരസ. ഇതാണ്‌ ഒരു കാര്യവുമില്ലാതെ ചില കേന്ദ്രങ്ങളുടെ സങ്കുചിത മതമൗലിക താല്‍പര്യത്തിന്റെ പേരില്‍ വിവാദകേന്ദ്രമായിരിക്കുന്നത്‌. മലയാളത്തില്‍ നാദിര്‍ഷാ സംവിധാനം ചെയ്‌ത ഈശോ എന്ന സിനിമയ്‌ക്കു നേരെയും സമാനമായ കാമ്പയിന്‍ നടക്കുന്നുണ്ട്‌.

thepoliticaleditor
Spread the love
English Summary: hate campign against tamil cinema navaras

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick