Categories
latest news

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ എന്നിവർ സ്വാതന്ത്ര്യസമര രക്തസാക്ഷികൾ അല്ലെന്നു കേന്ദ്ര സർക്കാർ തിരുത്തിയതായി റിപ്പോർട്ട്

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ എന്നിവർ ഒന്നും സ്വാതന്ത്ര്യസമര രക്തസാക്ഷികൾ അല്ലെന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. ഇവർ ഉൾപ്പെടെ 387 മലബാര്‍ ലഹള നേതാക്കളെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്(ICHR) നിയോഗിച്ച മൂന്നംഗ സമിതിയാണ് ഇത് സംബന്ധിച്ച അവലോകന റിപ്പോര്‍ട്ട് നല്‍കിയതെന്ന് ദ ഹിന്ദു ദിന പത്രം റിപ്പോർട് ചെയ്തു.

ആലി മുസ്ല്യാര്‍

1921-ലെ കലാപം ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള മതമൗലികവാദ പ്രസ്ഥാനമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സമിതി ഇവരെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.കലാപത്തില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങളൊന്നും ദേശീയതയുടെ ഭാഗമായിരുന്നില്ലെന്നും ഉള്ളടക്കത്തില്‍ ബ്രിട്ടീഷ് വിരുദ്ധത ഉണ്ടായിരുന്നില്ലെന്നും സമിതി വിലയിരുത്തി.

thepoliticaleditor
Spread the love
English Summary: central government excluded malabar rebellion leaders fro independance struggle martyers list

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick