• Home
  • kerala
  • പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി ഫോൺ സന്ദേശം, വൈക്കം സ്വദേശി പിടിയിൽ

പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി ഫോൺ സന്ദേശം, വൈക്കം സ്വദേശി പിടിയിൽ

പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഫോണിൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വൈക്കം സ്വദേശി ശിവകുമാറിനെ പിടികൂടി. തൃപ്പൂണിത്തുറയിൽ നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. കോട്ടയത്ത് നിന്നും എറണാകുളത്തേക്കു യാത്ര ചെയ്യുകയായിരുന്നു ശിവകുമാർ.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ഫോണിലേക്കാണ് ഇന്ന് ഉച്ച തിരിഞ്ഞ് സന്ദേശം എത്തിയത്. പൊലീസ് മർദ്ദനത്തിൽ ഉടൻ നടപടി എടുത്തില്ലെങ്കിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി.

Leave a Reply

Your email address will not be published. Required fields are marked *

പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി ഫോൺ സന്ദേശം, വൈക്കം സ്വദേശി പിടിയിൽ - The Political Editor