ഇ-ബുൾ ജെറ്റ് വ്‌ളോഗർമാർക്ക് ജാമ്യം. ഇരട്ട സഹോദരങ്ങളായ എബിനും ലിബിനും കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വീതം ഇരുവരും കെട്ടിവയ്ക്കണമെന്നാണ് കോടതി നിർദേശം. 25,000 രൂപയുടെ രണ്ട് ആൾ ജാമ്യവും നൽകണം. എബിനെയും,, ലിബിനെയും പൊലീസ് ക്രൂരമായി മർദിച്ചുവെന്നും, ശരീരത്തിലെ പരിക്കുകളെക്കുറിച്ച് ഡോക്ടറുടെ റിപ്പോർട്ടുണ്ടെന്നും ഇവരുടെ അഭിഭാഷകൻ പറഞ്ഞു.

അസഭ്യം പറയുകയും, കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്താൽ നടപടിയെടുക്കുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു. പ്രായപൂർത്തിയാകാത്തവർ ഇത്തരം പ്രവൃത്തികളിലേർപ്പെട്ടാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരംനടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്കെതിരായ നടപടിയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം.അത് പ്രകടിപ്പിക്കാൻ അവകാശമുണ്ട്. എന്നാൽ അസഭ്യം പറയുന്ന രീതിയിലേക്കും, ഭീഷണിയിലേക്കും വഴിമാറരുതെന്നും കമ്മീഷണർ പറഞ്ഞു.ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പോലീസ് മർദിച്ചുവെന്ന ആരോപണം പരിശോധിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.













