• Home
  • kerala
  • പി.ആർ.ശ്രീജേഷിനെ തഴഞ്ഞെന്നത് അവാസ്തവ പ്രചാരണം : മന്ത്രി വി.അബ്ദുറഹ്മാൻ

പി.ആർ.ശ്രീജേഷിനെ തഴഞ്ഞെന്നത് അവാസ്തവ പ്രചാരണം : മന്ത്രി വി.അബ്ദുറഹ്മാൻ

ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായ പി.ആർ.ശ്രീജേഷിനെ സംസ്ഥാന സർക്കാർ തഴഞ്ഞെന്നുള്ളത് അവാസ്തവ പ്രചാരണമാണെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ

കായിക താരങ്ങൾക്ക് ഏറെ പ്രോത്സാഹനം നൽകുന്ന സംസ്ഥാനമാണ് കേരളം. ശ്രീജേഷിനുള്ള പാരിതോഷികവും മറ്റു പ്രോത്സാഹനങ്ങളും നാളത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. അതാണ് സർക്കാരിന്റെ നയമെന്നദ്ദേഹം പറഞ്ഞു.

ശ്രീജേഷിന് സര്‍ക്കാര്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ല, എനിക്കും ഇതേ അനുഭവം-അഞ്ജു ബോബി ജോര്‍ജ്ജ്‌

ഒളിമ്പിക് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ നെടുംതൂണായ പി ആർ ശ്രീജേഷിന് അർഹിക്കുന്ന അംഗീകാരം കിട്ടിയില്ലെന്ന് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഞ്ജു ബോബി ജോർജ്. ലോക ചാമ്പ്യൻഷിപ്പ് മെഡൽ കിട്ടിയപ്പോൾ തന്നോടും കാണിച്ചത് ഇതേ സമീപനമാണെന്നും, അന്ന് ഖജനാവ് കാലിയാണെന്നാണ് സംസ്ഥാന സർക്കാർ പറഞ്ഞതെന്നും അഞ്ജു ബോബി ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

പി.ആർ.ശ്രീജേഷിനെ തഴഞ്ഞെന്നത് അവാസ്തവ പ്രചാരണം : മന്ത്രി വി.അബ്ദുറഹ്മാൻ - The Political Editor