• Home
  • latest news
  • ടോക്കിയോ ഒളിമ്പിക്‌സ്: ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാമത്; ഇന്ത്യക്ക് 48-ാം സ്ഥാനം

ടോക്കിയോ ഒളിമ്പിക്‌സ്: ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാമത്; ഇന്ത്യക്ക് 48-ാം സ്ഥാനം

ടോക്കിയോ ഒളിമ്പിക്‌സിലെ മെഡല്‍ പട്ടികയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാമത്.

മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അമേരിക്കയ്‌ക്ക് 39 സ്വര്‍ണമുള്‍പ്പടെ 113 മെഡലുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചൈനയ്‌ക്ക് 38 സ്വര്‍ണമുള്‍പ്പടെ 88 മെഡലുകളും. 27 സ്വര്‍ണമടക്കം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാനാണ് മൂന്നാമത്. ഇന്ത്യ 48-ാം സ്ഥാനത്തും. ഒരു സ്വര്‍ണമുള്‍പ്പടെ ഏഴ് മെഡലുകളാണ് ഇന്ത്യ ടോക്കിയോയില്‍ നേടിയത്.

ചരിത്രനേട്ടവുമായി ഇന്ത്യ

ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ മെഡലുകളുമായാണ് ഇന്ത്യ ടോക്കിയോയിൽ നിന്ന് മടങ്ങുന്നത്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി ഏഴ് മെഡലുകള്‍ ഇന്ത്യക്ക് ലഭിച്ചു. ലണ്ടന്‍ ഒളിമ്പിക്‌സിലെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. അത്‍ലറ്റിക്‌സിൽ ചരിത്ര മെഡലുമായി നീരജ് ചോപ്ര ടോക്കിയോയിലെ ഇന്ത്യന്‍ ഹീറോയായപ്പോള്‍ പുതുചരിത്രമെഴുതി ഹോക്കി ടീമുകളും ശക്തമായ സാന്നിധ്യമറിയിച്ച് മീരാബായി ചനുവടക്കമുള്ള വനിതാ താരങ്ങളും അഭിമാനമായി.

ഒളിമ്പിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്രയുടെ സ്വര്‍ണത്തിലൂടെ ഇന്ത്യ നേടിയത്. 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണം നേട്ടം. താരത്തിന് വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ട ജര്‍മന്‍ താരം, ലോക ഒന്നാം നമ്പര്‍ ജൊഹന്നാസ് വെറ്റര്‍ പാടേ നിരാശപ്പെടുത്തി. 2008ലെ ബീജിംഗ് ഒളിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

ടോക്കിയോ ഒളിമ്പിക്‌സ്: ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാമത്; ഇന്ത്യക്ക് 48-ാം സ്ഥാനം - The Political Editor