• Home
  • latest news
  • പി ജി ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം മാറ്റി

പി ജി ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം മാറ്റി

തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പി ജി ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം മാറ്റി.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ചയ്ക്ക് ക്ഷണിച്ച സാഹചര്യത്തിലാണ് നടപടി.

ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിക്കാണ് ചര്‍ച്ച.

കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്നും പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിരുന്നത്.

വിഷയം ഉന്നയിച്ച് വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ സൂചന സമരം നടത്തിയിരുന്നു.

പല മെഡിക്കല്‍ കോളജുകളെയും സമരം പ്രതികൂലമായി ബാധിച്ചു.

മെഡിക്കക്കല്‍ വിദ്യാഭ്യാസ ഓഫീസര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പായില്ല.

ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായത്.

Leave a Reply

Your email address will not be published. Required fields are marked *

പി ജി ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം മാറ്റി - The Political Editor