ഡെല്‍ഹിയില്‍ ലൈംഗികമായി പീഢിപ്പിക്കപ്പെട്ട് ഒമ്പതു വയസ്സുകാരി മരണപ്പെടുകയും മൃതദേഹം കത്തിച്ചു കളയുകയും ചെയ്‌ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് ശേഷം ട്വിറ്ററില്‍ പോസ്‌റ്റ് ചെയത് ഫോട്ടോ ട്വിറ്റര്‍ നീക്കി. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ഫോട്ടോ പ്രസിദ്ധീകരിച്ചതിനെതിരെ പരാതികള്‍ വന്നതിനെത്തുടര്‍ന്നാണ് നടപടി.
ഈ ട്വീറ്റ് കമ്പനിയുടെ ചട്ടങ്ങള്‍ ലംഘിച്ചു എന്നാണ് രാഹുലിന്റെ ട്വീറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടിയ സന്ദേശം. മരിച്ച പെണ്‍കുട്ടിയുടെ സഹോദരിയും രാഹുല്‍ ട്വീറ്റ് ചെയ്‌ത ഫോട്ടോയില്‍ ഉണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി പോക്‌സോ നിയമങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് ഡെല്‍ഹി പോലീസിനും ട്വിറ്ററിനും പരാതി ലഭിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കാനാവശ്യപ്പെട്ട് പരാതി നല്‍കിയത് കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷന്‍ ആയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചത് ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ ലംഘനമാണെന്നായിരുന്നു പരാതിയില്‍ ആരോപിച്ചത്.













