• Home
  • kerala
  • മമ്മൂട്ടിക്കും രമേഷ്‌ പിഷാരടിക്കും എതിരെ പോലീസ് കേസ്

മമ്മൂട്ടിക്കും രമേഷ്‌ പിഷാരടിക്കും എതിരെ പോലീസ് കേസ്

സിനിമാതാരങ്ങളായ മമ്മൂട്ടി, രമേഷ്‌ പിഷാരടി എന്നിവര്‍ക്കെതിരെ കൊവിഡ്‌ മാനദണ്ഡ ലംഘനത്തിന്‌ കോഴിക്കോട്ട്‌ കേസ്‌. കോഴിക്കോട്‌ മെയ്‌ത്ര ആശുപത്രിയില്‍ ഒരു ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുക്കവെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിനെതിരെയാണ് എലത്തൂർ പോലീസ് കേസ് എടുത്തത്.

റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിൽ എത്തിയ ഇരുവരും ആൾക്കൂട്ടമുണ്ടാക്കി എന്നാണ് കേസ്.

ചൊവ്വാഴ്ച ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് മടങ്ങവെ തീവ്ര പരിചരണ വിഭാഗത്തിൽ എത്തി. ഇവിടെ ക്കുള്ള വഴിയിൽ ആളുകൾ കൂട്ടം കൂടി . ഉദ്ഘാടന ചടങ്ങ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു നടന്നത്. അതിന് ശേഷമാണ് ആൾക്കൂട്ടം കൂടിയത്. സിനിമാ നിർമ്മാതവ് ആന്റോ ജോസഫ് , ആശുപത്രി മാനേജ്മെന്റ് എന്നിവർക്കെതിരെയും കേസുണ്ട്. 300 ഓളം പേർ കൂടിയിരുന്നതായി കേസ് എടുത്ത എലത്തൂർ എസ് ഐ കെ ആർ രാജേഷ് കുമാർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

മമ്മൂട്ടിക്കും രമേഷ്‌ പിഷാരടിക്കും എതിരെ പോലീസ് കേസ് - The Political Editor