• Home
  • latest news
  • “ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ടി”നെതിരെ വന്‍ വിമര്‍ശനം, ട്രോള്‍ മഴ…

“ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ടി”നെതിരെ വന്‍ വിമര്‍ശനം, ട്രോള്‍ മഴ…

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്ന ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ടിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോള്‍ മഴ. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ “യോഗ്യത” തെളിയിക്കാത്തവര്‍ക്കും കടകളിലും വാണിജ്യസ്ഥാപനങ്ങളിലും പ്രവേശനം നിഷേധിക്കുന്നതിനെതിരെയാണ്‌ വന്‍ വിമര്‍ശനം ഉയരുന്നത്‌. ഇടതുപക്ഷ സഹയാത്രികരായ ധാരാളം പേര്‍ ഫേസ്‌ബുക്കിലും ഇന്‍സ്‌റ്റഗ്രാമിലും സര്‍ക്കാരിന്റെ നയത്തെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്‌.

നേരത്തെ ഏതാനും ദിവസങ്ങളില്‍ ലഭിച്ചിരുന്ന സ്വാതന്ത്ര്യം പോലും പുതിയ സാഹചര്യത്തില്‍ ലഭിക്കാത്ത അവസ്ഥയാണ്‌ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക്‌. കടകളില്‍ പോകാനായി വലിയ തുക കൊടുത്ത്‌ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടി വരുന്നതും പരിഹാസ ട്രോളുകള്‍ക്ക്‌ പാത്രമായിരിക്കയാണ്‌. കൊവിഡ്‌ വ്യാപനത്തിന്‌ ഏതെങ്കിലും തരത്തില്‍ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി നടപ്പാക്കിയ നിബന്ധനകള്‍ ഫലത്തില്‍ തുല്യനീതി നയത്തിനു വിരുദ്ധവും അശാസ്‌ത്രീയവുമാണെന്ന വിമര്‍ശനമാണ്‌ ഉയര്‍ന്നിട്ടുള്ളത്‌.

Leave a Reply

Your email address will not be published. Required fields are marked *

"ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ടി"നെതിരെ വന്‍ വിമര്‍ശനം, ട്രോള്‍ മഴ... - The Political Editor