• Home
  • latest news
  • ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു, പുതിയ വിഭാഗങ്ങളെ ചേർക്കാൻ സംസ്ഥാനത്തിന് അധികാരമില്ല

ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു, പുതിയ വിഭാഗങ്ങളെ ചേർക്കാൻ സംസ്ഥാനത്തിന് അധികാരമില്ല

ഒ.ബി.സി പട്ടികയിൽ മാറ്റം വരുത്താൻ അധികാരം രാഷ്ട്രപതിക്കാണെന്നു ഹൈക്കോടതി വ്യക്തമാക്കി. കേരള സർക്കാർ ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പുതിയ വിഭാഗങ്ങളെ ചേർക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. പിന്നാക്ക സമുദായ ഫെഡറേഷന്റെ ഹര്‍ജിയിലാണ് വിധി. സംവരണ വിഭാഗങ്ങളെ നിര്‍ണയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനല്ലെന്ന സുപ്രിംകോടതി വിധി ഉദ്ധരിച്ചാണ് ഹൈക്കോടതി നടപടി.

2021 ഫെബ്രുവരി ആറാം തീയതിയാണ് നാടാര്‍ ക്രിസ്ത്യന്‍ വിഭാഗത്തെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു തീരുമാനം. ഇതിനെതിരെ പിന്നാക്ക സമുദായ സംഘടനാ നേതാവ് എസ് കുട്ടപ്പന്‍ ചെട്ട്യാരാണ് ഹൈക്കോടതിയെ സമീപിച്ചത്. 73 സമുദായങ്ങള്‍ നിലവില്‍ ഒ.ബി.സി പട്ടികയില്‍ ഉണ്ട്. ഒരു സമുദായം കൂടി ഉള്‍പ്പെടുന്നതോടെ സംവരണത്തോത് കുറയും. കേന്ദ്രത്തിന്റെ അധികാരമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നത്- എന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു, പുതിയ വിഭാഗങ്ങളെ ചേർക്കാൻ സംസ്ഥാനത്തിന് അധികാരമില്ല - The Political Editor