കോൺഗ്രസ് പ്രചാരണ സമിതി ചെയർമാനായി കെ മുരളീധരൻ എം പിയെ നിയമിച്ചു. നേരത്തേ ഈ സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം കഴിഞ്ഞവർഷം രാജിവച്ചിരുന്നു. യു ഡി എഫ് കൺവീനർ സ്ഥാനത്തുനിന്ന് ബെന്നി ബഹന്നാൻ രാജി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു കെ.മുരളീധരനും രാജി വച്ചത്. അതിനുശേഷം മറ്റാരെയും ഈ സ്ഥാനത്ത് നിയമിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് മുരളീധരനെ ഹൈക്കമാൻഡ് സജീവമായി പരിഗണിച്ചിരുന്നു. എന്നാൽ കൺവീനറാകാൻ ഇല്ലെന്ന് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിക്കുകയായിരുന്നു.














