• Home
  • kerala
  • കാരായി ചന്ദ്രശേഖരനും രാജനും സ്വന്തം നാട്ടിലേക്ക്‌ വരാന്‍ കോടതിയുടെ ഇളവ്‌

കാരായി ചന്ദ്രശേഖരനും രാജനും സ്വന്തം നാട്ടിലേക്ക്‌ വരാന്‍ കോടതിയുടെ ഇളവ്‌

തലശ്ശേരി ഫസൽ വധക്കേസിൽ പ്രതികളായ കാരായി ചന്ദ്രശേഖരനും രാജനും ജാമ്യവ്യവസ്ഥയിൽ
ഹൈക്കോടതി ഇളവ് അനുവദിച്ചു. ഇരുവർക്കും മൂന്നുമാസം കഴിഞ്ഞ് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാം. നിലവിലെ നിയന്ത്രണം മൂന്നു മാസംകൂടി തുടരും. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
എറണാകുളം ജില്ല വിട്ടു പോവരുതെന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്.

ഇളവ് അനുവദിക്കരുതെന്ന സിബിഐയുടെ ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അശോക് മേനോൻ്റെ ഉത്തരവ്. എറണാകുളം ജില്ല വിട്ടു പോവരുതെന്ന വ്യവസ്ഥയിലാണ് കോടതി 2013 ൽ ഇരുവർക്കും ജാമ്യം അനുവദിച്ചത്. കേസിൽ ഹൈക്കോടതി തുടരന്വേഷണം നിർദേശിച്ചതിനാൽ വിചാരണ നീട്ടിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടന്നും കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നത് തടയേണ്ടതില്ലന്നും ഹർജിക്കാർ ബോധിപ്പിച്ചു.

Releated Posts

Leave a Reply

Your email address will not be published. Required fields are marked *

കാരായി ചന്ദ്രശേഖരനും രാജനും സ്വന്തം നാട്ടിലേക്ക്‌ വരാന്‍ കോടതിയുടെ ഇളവ്‌ - The Political Editor