ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്ര ഫൈനലില്‍ കടന്നത് ഇന്ത്യയ്‌ക്ക് ഒളിമ്പിക്‌സിന്റെ 12-ാം ദിനമായ ഇന്ന് അഭിമാന നേട്ടമായി. ആദ്യ ശ്രമത്തില്‍ തന്നെ നീരജ് 86.65 മീറ്റര്‍ എറിഞ്ഞ് മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തിയിരുന്നു.
ഇന്ന് വനിതാഹോക്കി സെമിഫൈനലും വനിതാ ബോക്‌സിങ് സെമി ഫൈനലും ഉണ്ട്. ഇതില്‍ രണ്ടിലും ഇന്ത്യ മികച്ച പ്രതീക്ഷയിലാണ്. ബോക്‌സിങില്‍ 69 കിലോ വിഭാഗത്തില്‍ ഇന്ന് പതിനൊന്ന് മണിക്ക് ഇന്ത്യയുടെ ലൊവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ തുര്‍ക്കി താരം ബസ്‌നാജ് സര്‍മെനെല്ലിയെ നേരിടുന്നു. ഹോക്കി സെമി വൈകീട്ട് 3.30-നാണ്. ഇന്ത്യന്‍ ടീം അര്‍ജന്റീനയെ ആണ് നേരിടുന്നത്.













