• Home
  • latest news
  • റസിഡന്റ് വിസയുള്ളവർക്ക് ആഗസ്ത് അഞ്ചു മുതൽ യുഎഇയിലേക്ക് അനുമതി

റസിഡന്റ് വിസയുള്ളവർക്ക് ആഗസ്ത് അഞ്ചു മുതൽ യുഎഇയിലേക്ക് അനുമതി

യുഎഇ റസിഡന്റ് വിസയുള്ളവർക്ക് ആഗസ്ത് അഞ്ചു മുതൽ രാജ്യത്തേക്ക് വരാൻ അനുമതി നൽകുന്ന തീരുമാനം സർക്കാർ പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസകരമാണ് പുതിയ തീരുമാനം.ദേശീയ ദുരന്ത നിവാരണ സമിതിയാണു വിജ്ഞാപനം പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ഏപ്രിൽ 25 മുതൽ ഇന്ത്യക്കാർക്ക് നേരിട്ട് യുഎഇയിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു.

യുഎഇ അംഗീകരിച്ച വാക്സീൻ രണ്ടാം ഡോസ് കഴിഞ്ഞ് 14 ദിവസം പൂർത്തിയായിരിക്കണം എന്നും ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്. വാക്സിനേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

റസിഡന്റ് വിസയുള്ളവർക്ക് ആഗസ്ത് അഞ്ചു മുതൽ യുഎഇയിലേക്ക് അനുമതി - The Political Editor