• Home
  • latest news
  • ലാസ്റ്റ്‌ ഗ്രേഡ്‌ റാങ്ക്‌ പട്ടിക കാലാവധി സപ്‌തംബര്‍ വരെ നീട്ടിയ ട്രിബ്യൂണല്‍ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കി

ലാസ്റ്റ്‌ ഗ്രേഡ്‌ റാങ്ക്‌ പട്ടിക കാലാവധി സപ്‌തംബര്‍ വരെ നീട്ടിയ ട്രിബ്യൂണല്‍ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കി

ലാസ്റ്റ്‌ ഗ്രേഡ്‌ റാങ്ക്‌ പട്ടിക സപ്‌തംബര്‍ വരെ കാലാവധി നീട്ടിയ അഡ്‌മിനസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലിന്റെ ഉത്തരവ്‌ റദ്ദാക്കിയും പി.എസ്‌.സി.റാങ്ക്‌ പട്ടിക ഇനിയും നീട്ടുന്നത്‌ പുറത്തുനില്‍ക്കുന്ന ലക്ഷക്കണക്കിന്‌ ഉദ്യോഗാര്‍ഥികളോട്‌ ചെയ്യുന്ന അനീതിയാവുമെന്ന പി.എസ്‌.സി.യുടെ വാദം അംഗീകരിച്ചുകൊണ്ടും ഹൈക്കോടതി ഉത്തരവ്‌.

ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ഈ വര്ഷം ആദ്യം നടത്തിയ സമരത്തിൽ നിന്നുള്ള ദൃശ്യം (ഫയൽ )

ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തിവരുന്നതിനിടെയാണ്‌ കോടതിയില്‍ നിന്നും തിരിച്ചടിയേറ്റിരിക്കുന്നത്‌. പ്രതിപക്ഷവും സര്‍ക്കാരിനെതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചതിനും കോടതി വിധി തിരിച്ചടിയായി. ബുധനാഴ്ചയാണ് ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽജിഎസ്) റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നത്.

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് നിയമപരമായി ഇടപെടാൻ അധികാരമില്ലെന്നുംസർക്കാർ വാദിച്ചു. എല്ലാ ജില്ലകളിലെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്ത‍ു നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും പിഎസ്‍സി കോടതിയിൽ അറിയിച്ചിരുന്നു.

വീണ്ടും കാലവധി നീട്ടുന്നത് പട്ടികയ്ക്കു പുറത്തു നിൽക്കുന്ന ഉദ്യോഗാർഥികളോടു ചെയ്യുന്ന അനീതിയാണെന്നും വാദിച്ചു.

ഇതെല്ലാം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ അലക്സാണ്ടർ തോമസ്, എ.ബദറുദീൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

ലാസ്റ്റ്‌ ഗ്രേഡ്‌ റാങ്ക്‌ പട്ടിക കാലാവധി സപ്‌തംബര്‍ വരെ നീട്ടിയ ട്രിബ്യൂണല്‍ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കി - The Political Editor